വിലാപയാത്ര തുടങ്ങി ; കോടിയേരിയെ ഒരുനോക്ക് കാണാന്‍ ജനപ്രവാഹം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലെത്തിച്ച കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം നേതാക്കള്‍ ഏറ്റുവാങ്ങി. തലശ്ശേരിയിലേക്ക് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചു. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് വിലാപയാത്ര. പതിനാല് കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാന്‍ വിലാപയാത്ര നിര്‍ത്തും. കോടിയേരിയെ അവസാനമായി കാണാന്‍ വന്‍ ജനപ്രവാഹമാണ് റോഡിന് ഇരുവശവും നിറഞ്ഞിരിക്കുന്നത്.

മട്ടന്നൂര്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, കൂത്തുപറമ്പ്, ആറാംമൈല്‍, വെറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം, ചുങ്കം എന്നിടവങ്ങളില്‍ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാം. സംസ്ക്കാരം പൂര്‍ണ്ണ ബഹുമതികളോടെ നാളെ വൈകീട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്ത് നടക്കും. രാവിലെ 11.22 നാണ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് കോടിയേരിയുടെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് പുറപ്പെട്ടത്. ഭാര്യ വിനോദിനിയും മകന്‍ ബിനീഷും മരുമകള്‍ റിനീറ്റയും എയര്‍ ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...