വോട്ടു ചെയ്യാൻ നടക്കേണ്ടത് നാലര കിലോമീറ്റർ ; വടക്കുപുറത്തുകാർക്ക് ദുരിതം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തൃതല പഞ്ചായത്തിൽ വോട്ടു ചെയ്യുവാൻ വോട്ടർമാർ നടക്കേണ്ടത് നാലര കിലോമീറ്റർ. മലയാലപ്പുഴ പഞ്ചായത്തിലെ വടക്കുപുറം 11ആം വാർഡിലെ ആളുകൾക്കാണ് ഈ ദുരിതം. മുൻ തിരഞ്ഞെടുപ്പുകളിൽ കരിംകുറ്റി അംഗൻ വാടിയിലും നല്ലൂർ എൻ എസ് എസ്എസ് ഹാളിലുമായിരുന്നു വോട്ട്. ഇത്തവണ പതിനൊന്നാം വാർഡിന്റെയും പത്താം വാർഡിന്റെയും അതിർത്തിയിൽ മലയാലപ്പുഴ ജംങ്ഷന് എൻ എസ് എസ് ഹാളിൽ മാത്രമാണ് ബൂത്ത്. വാർഡിന്റെ തെക്കേ അറ്റമായ ഇന്ദിരാ ജംങ്ഷനിൽ നിന്നും നാലര കിലോമീറ്റർ നടന്നാലെ ഇവിടെ എത്താനാകു. അതുകൊണ്ട് വാർഡിന്റെ മധ്യഭാഗമായ കരിംകുറ്റി അംഗൻവാടിയിൽകൂടി ബൂത്ത്‌ ആക്കണമെന്നാണ് ആവശ്യം.

ഒപ്പം എൻ എസ് എസ് ഹാളും ഉപയോഗിച്ച് രണ്ടു ബൂത്ത്‌ ആക്കണം. പ്രസിഡന്റടക്കം
പഞ്ചായത്ത്‌ അധികൃതർ ശ്രദ്ധിക്കാഞ്ഞതാണ് ഈ അപാകതക്കു കാരണം.
ഇത് പരിഹരിക്കണം എന്നാവശ്യപെട്ട് ഡിസിസി പ്രസിഡന്റ്‌ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, വൈസ് പ്രസിഡന്റ്‌ അഡ്വ. വെട്ടൂർ ജ്യോതി പ്രസാദ്, യു ഡി എഫ് സ്ഥാനാർഥി ശശിലത പടിപ്പുരക്കൽ എന്നിവർ ജില്ലാ കളക്ടർക്കു നിവേദനം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...