വന്യമൃഗ ശല്യത്തില്‍ പൊറുതിമുട്ടി മണ്ണീറയിലെ ജനങ്ങള്‍ ; വനംവകുപ്പിനെതിരെ ജനരോഷം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : കാടിറങ്ങി എത്തുന്ന വന്യജീവികള്‍ കാരണം വീടുകള്‍ ഉപേക്ഷിച്ച് പോകേണ്ട അവസ്ഥയിലാണ് തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറ നിവാസികള്‍. പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്ത് ആനയും കാട്ടുപോത്തും കുരങ്ങും പന്നിയും മാനുമെല്ലാം ജനവാസമേഖലയിലെ കൃഷിയിടങ്ങളില്‍ എത്തി വിളകള്‍ നശിപ്പിക്കുന്നത് ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. രാത്രി സമയങ്ങളില്‍ പ്രദേശത്തെ കൃഷിയിടങ്ങളില്‍ എത്തുന്ന പന്നിയും ആനയും ഉള്‍പ്പടെയുള്ള വന്യ ജീവികള്‍ വ്യാപകമായ നാശനഷ്ടമാണ് വരുത്തിവെക്കുന്നത്. ജനവാസ മേഖലയില്‍ വന്യജീവികള്‍ പതിവായി എത്തിത്തുടങ്ങിയതോടെ ഭീതിയുടെ നിഴലിലാണ് പ്രദേശവാസികള്‍.

പ്രായമായവരും കുട്ടികളും ഉള്‍പ്പെടെ താമസിക്കുന്ന വീടിനടുത്തായാണ് പലപ്പോഴും കാട്ടാനയുള്‍പ്പടെ എത്തുന്നത്. വനാതിര്‍ത്തികളില്‍ സോളാര്‍ വേലികള്‍ സ്ഥാപിക്കാത്തതാണ് നിലവില്‍ വന്യജീവി ശല്യം വര്‍ധിക്കുവാന്‍ കാരണം. സോളാര്‍ വേലികള്‍ സ്ഥാപിക്കാന്‍ നടപടി എടുക്കുന്നു എന്ന പതിവ് പല്ലവി വനം വകുപ്പ് ആവര്‍ത്തിക്കുന്നതല്ലാതെ ഈ കാര്യത്തില്‍ യാതൊരു നടപടികളും മുന്നോട്ട് പോകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. വന്‍ തുകകള്‍ വായ്പ എടുത്ത് കൃഷി ചെയ്ത കര്‍ഷകര്‍ കാര്‍ഷിക വിളകള്‍ വന്യജീവികള്‍ നശിപ്പിച്ചതോടെ വായ്പ തിരിച്ചടവ് മുടങ്ങിയ സ്ഥിതിയിലുമാണ്.

വന്യ മൃഗങ്ങള്‍ നശിപ്പിച്ച വിളകള്‍ക്ക് മതിയായ നഷ്ടപരിഹാരത്തുകയും ഈ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ തന്നെ തുശ്ചമായ തുക മാത്രമാണ് ലഭിക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു. മണ്ണീറ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്നതാണ് ഈ പ്രദേശം. വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഇവിടെ സ്വകാര്യ വ്യക്തികളുടെ കാട് പിടിച്ച് കിടക്കുന്ന പറമ്പുകളും വന്യജീവി ശല്യം വര്‍ധിക്കുന്നതിന് കാരണമായിത്തീരുന്നുണ്ട്. ഇത് തെളിക്കാന്‍ നടപടി സ്വീകരിക്കേണ്ട തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് അധികാരികളും മൗനം പാലിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...