കൊച്ചി : അഴിമതി ആരോപണ വിധേയർ മത്സരിച്ചാൽ ജനം അംഗീകരിക്കില്ലെന്ന് ഡൊമിനിക് പ്രെസന്റേഷൻ. പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിലെ അഴിമതി ആരോപണം യുഡിഎഫിന് ക്ഷീണം ഉണ്ടാക്കി. കൊച്ചി നിയോജകമണ്ഡലത്തിൽ ഇനി സ്ഥാനാർത്ഥിയാവാൻ ഇല്ലെന്നും ഡോമിനിക് പ്രസന്റേഷൻ പറഞ്ഞു. കളമശേരിയിൽ ഇബ്രാഹിംകുഞ്ഞ് മത്സരിക്കുമോ എന്ന ചോദ്യത്തിന് ആയിരുന്നു ഡൊമിനിക് പ്രെസന്റേഷന്റ മറുപടി. അഴിമതി ആരോപണ വിധേയർ മത്സരിച്ചാൽ ജനം അംഗീകരിക്കില്ല.
താൻ ഇനി ഒരിക്കലും കൊച്ചി നിയോജക മണ്ഡലത്തിൽ മത്സരിക്കില്ല. ജില്ലയിലെ മറ്റേതെങ്കിലും മണ്ഡലത്തിൽ മത്സരിക്കാൻ താൽപര്യമുണ്ട്. അതേസമയം നിലവിലെ സാഹചര്യത്തിൽ കമാൽ പാഷയെ സ്ഥാനാർത്ഥിയാക്കാൻ കഴിയില്ലെന്നും കളമശേരിയും തൃക്കാക്കരയും യുഡിഎഫിലേ സുരക്ഷിത മണ്ഡലം ആണെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം ജില്ലയിലെ യുഡിഎഫ് കൺവീനർ എന്ന നിലയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം സൂചിപ്പിച്ചു.