കൂറുമാറ്റത്തിലൂടെ നാടിൻ്റെ വികസനം തടഞ്ഞവർക്കെതിരെ ജനം വിധിയെഴുതും : അടൂർ പ്രകാശ് എം.പി

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയോര നാടിൻ്റെ അടിസ്ഥാന വികസനത്തിന് പ്രത്യേക പരിഗണന നൽകി അധികാരത്തിലേറിയ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണ സംവിധാനത്തെ കൂറുമാറ്റത്തിലൂടെ അട്ടിമറിച്ച് നാടിന് ലഭിക്കേണ്ടിയിരുന്ന അടിസ്ഥാന വികസനങ്ങൾ നഷ്ടപ്പെടുത്തിയവർക്കെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താവും ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. കോന്നിയുടെ വികസനത്തിൽ യുഡിഎഫ് ഗവൺമെൻ്റുകൾ നൽകിയിട്ടുള്ള സംഭാവനകൾ ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു. കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊള്ളൂർ ഡിവിഷനിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ജോളി ഡാനിയേലിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കോന്നി മേഖലയിലെ ചിറയ്ക്കൽ വല്യതെക്കേതിൽ വി.എം ജോണിൻ്റെ വസതിയിൽ നടത്തിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഡിസിസി സെക്രട്ടറി ചിറ്റൂർ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ജോളി ഡാനിയേൽ ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ, യുഡിഎഫ് ജില്ലാ ചെയർമാൻ എ. ഷംസുദ്ദീൻ, ഡിസിസി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ, ഡിസിസി സെക്രട്ടറി എസ്.വി പ്രസന്നകുമാർ, യുഡിഎഫ് നിയോകമണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാർ, കോൺഗ്രസ് കോന്നി ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് ദീനാമ്മ റോയി, കോൺഗ്രസ് തണ്ണിത്തോട് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് ആർ. ദേവകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അമ്പിളി, പ്രവീൺ പ്ലാവിളയിൽ, റോജി എബ്രഹാം, അനിസാബു, ജി. ശ്രീകുമാർ, സൗദ റഹിം, പ്രിയ എസ്. തമ്പി, അർച്ചന ബാലൻ, സിന്ധു സന്തോഷ്, ലിസി സാം, സുലേഖ വി നായർ, ആർ.രഞ്ചു , ലതികകുമാരി, ലിസിയാമ്മ ജോഷ്വാ, ജോയി തോമസ്, നിഷാന്ത് കുഞ്ഞുമോൻ,അജി ജോഷ്വാ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...