ഇന്ത്യയിൽ ആദ്യമായി ഹൈപ്പർലൂപ്പിന്റെ പരീക്ഷണം നടക്കുന്നതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഇന്ത്യയിൽ ആദ്യമായി ഹൈപ്പർലൂപ്പിന്റെ പരീക്ഷണം നടക്കുന്നതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇന്ത്യയുടെ അതിവേഗ ഗതാഗതം എന്ന സ്വപ്നത്തിന്റെ തുടക്കമായാണ് ഹൈപ്പർലൂപ്പ് സംവിധാനത്തെ കാണുന്നത്. ഐഐടി മദ്രാസിൻ്റെ തയ്യൂരിലെ ഡിസ്കവറി കാമ്പസിലാണ് ടെസ്റ്റ് ട്രാക്ക് തയ്യാറാക്കിയത്. ഇന്ത്യൻ റെയിൽവേ, ഐഐടി-മദ്രാസിൻ്റെ ആവിഷ്കാർ ഹൈപ്പർലൂപ്പ് ടീം, സ്റ്റാർട്ടപ്പായ TuTr ഹൈപ്പർലൂപ്പ് എന്നിവയുടെ സഹകരണത്തിൻ്റെ ഫലമാണ് ഹൈപ്പർലൂപ്പ് ട്രാക്ക് സംവിധാനം. ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യ ഉടൻ യാഥാർത്ഥ്യമാക്കാനുള്ള ഇന്ത്യയുടെ സാധ്യതയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച മന്ത്രി ടീമിനെ അഭിനന്ദിക്കുകയും ചെയ്തു.

410 മീറ്റർ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്കിൻ്റെ നിർമാണം പൂർത്തിയായതായി അദ്ദേഹം എക്സിൽ കുറിച്ചു. വീഡിയോ പങ്കുവെച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. അതിവേ​ഗതയിൽ താങ്ങാനാകുന്നതും സുസ്ഥിരവുമായി സഞ്ചരിക്കാനുള്ള പാതയൊരുക്കുക എന്നതാണ് ലക്ഷ്യമെന്ന് പരീക്ഷണ ട്രാക്കിന് നേതൃത്വം വഹിച്ച സംഘം വ്യക്തമാക്കി. റെയിൽവേയാണ്‌ ഐഐടി മദ്രാസിലെ ഈ ഹൈപ്പർലൂപ്പ് സാങ്കേതിക വികസന സംരംഭത്തിൻ്റെ പ്രധാന പങ്കാളി. ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്കിൽ 100 കിലോമീറ്റർ വേഗതയിൽ പരീക്ഷണം നടത്തി. മണിക്കൂറിൽ 600 കിലോമീറ്റർ വേഗത കൈവരിക്കുകയാണ് ഇനിയുള്ള ലക്ഷ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....