എസ്.ഐക്ക് നേരേ കുരുമുളക് സ്പ്രേ ആക്രമണം ; നൂറിലധികം പേരെ ചോദ്യം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പാലാ : കഞ്ചാവ്-ഗുണ്ട സംഘത്തെ പിടികൂടാനെത്തിയ രാമപുരം എസ്.ഐക്ക് നേരേ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയ കേസില്‍ ഇതിനകം നൂറിലധികം പേരെ അന്വേഷണസംഘം ചോദ്യം ചെയ്തു. സംഭവസ്ഥലത്തുനിന്ന് ഓടിമറഞ്ഞ പ്രതി അമലിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. രാമപുരം സി.ഐ കെ.എന്‍ രാജേഷാണ് അന്വേഷണ സംഘത്തലവന്‍. കഞ്ചാവ് – മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരെയാണ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. ഇതോടൊപ്പം കഞ്ചാവ് – മയക്കുമരുന്ന് മാഫിയയെ തളക്കാന്‍ ‘ഓപറേഷന്‍ ഇടിമിന്നല്‍’ പദ്ധതിയും സജീവമാക്കി. എസ്.ഐക്ക് നേരേ കുരുമുളക് വെള്ളം സ്‌പ്രേ ചെയ്തതിനുശേഷം സ്ഥലംവിട്ട അമല്‍ ഒരുസുഹൃത്തിന്റെ വീട്ടിലാണ് ആദ്യം ചെന്നതെന്ന് പോലീസിന് വ്യക്തമായ സൂചന ലഭിച്ചു. അമല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ സൈബര്‍തലത്തിലെ അന്വേഷണം വഴിമുട്ടി.

ഒന്നാം പ്രതി അസിന്‍, അമല്‍, അഖില്‍, അലക്‌സ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കഞ്ചാവ് – മയക്കുമരുന്ന് വില്‍പന, കൈമാറ്റം, ഉപയോഗം എന്നിവ സംബന്ധിച്ച്‌ രാമപുരം ടൗണ്‍, വെള്ളിലാപ്പള്ളി, പിഴക്, മാനത്തൂര്‍, പാലവേലി, കൊണ്ടാട്, ചക്കാമ്പുഴ, കിഴതിരി, ഇടക്കോലി, കുറിഞ്ഞി, ഐങ്കൊമ്പ്, പൂവക്കുളം മേഖലകളിലെ യുവാക്കളെയാണ് ചോദ്യംചെയ്തത്. ഇത്തരം സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഏറെയും യുവാക്കളും വിദ്യാര്‍ഥികളുമാണെന്ന് കൃത്യമായ വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതോടൊപ്പം കഞ്ചാവ് – മയക്കുമരുന്ന് മാഫിയയില്‍പെട്ട ചിലര്‍ ഉള്‍പ്പെട്ട പഴയ കേസുകളെക്കുറിച്ചും അന്വേഷണസംഘം പരിശോധിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...