വാഹനാപകടത്തിന്റെ പേരില്‍ യുവാവ് പോലീസുകാരനെ തല്ലിച്ചതച്ചു

For full experience, Download our mobile application:
Get it on Google Play

ഇന്‍ഡോര്‍ :  വാഹനാപകടത്തിന്റെ പേരില്‍ യുവാവ് പോലീസുകാരനെ തല്ലിച്ചതച്ചു. പോലീസുകാരന്റെ കയ്യിലെ ലാത്തി പിടിച്ചുവാങ്ങിയാണ് യുവാവ് മര്‍ദിച്ചത്. ഇന്‍ഡോറിലെ വെങ്കടേഷ് നഗറില്‍ ആളുകള്‍ നോക്കിനില്‍ക്കെയാണ് ഈ സംഭവം. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. ജയ്‌സ്വാള്‍ എന്ന പോലീസുകാരനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ദിനേഷ് പ്രജാപതിയെ (25) അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം അടക്കമുള്ളവ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

അടികൊണ്ട് റോഡിലേക്ക് വീഴുന്ന ജയ്‌സ്വാളിനെ വീണ്ടും ദിനേഷ് വടികൊണ്ട് തല്ലുന്നുണ്ട്. പ്രതികരിക്കാന്‍ കഴിയാതെ എഴുന്നേറ്റ് നടക്കാന്‍ ശ്രമിക്കുന്ന പോലീസുകാരന്റെ തലയ്ക്കും അടിക്കുന്നുണ്ട്. ആളുകള്‍ ആരും ദിനേഷിനെ എതിര്‍ക്കാന്‍ തയാറായില്ല. ദിനേഷിന്റെ ബൈക്ക് ജയ്‌സ്വാളിന്റെ ബൈക്കില്‍ തട്ടിയതാണ് പ്രകോപനകാരണമെന്നും ഇയാള്‍ മദ്യപിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. മര്‍ദനത്തില്‍ ജയ്‌സ്വാളിന്റെ തലയ്ക്ക് സാരമായ പരുക്കേറ്റു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...