Thursday, March 28, 2024 7:15 pm

ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ ആക്രമണം. നഗരത്തില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്നിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവര്‍മാരായ ബിന്‍ഷാദ്, രാജു എന്നിവരാണ് കുരുമുളക് സ്പ്രേ അക്രമണത്തിന് ഇരയായത്. ഇവരെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചു. ഞായറാഴ്ച രാത്രി 10.30ന് ആണ് അപ്രതീക്ഷിതമായ ആക്രമണമുണ്ടായതെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. രണ്ടംഗ സംഘം ബൈക്കില്‍ എത്തിയ ശേഷം ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളായ ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു. തിരുവാതുക്കല്‍ സ്വദേശികളായ ശ്രീക്കുട്ടന്‍, ബാദുഷാ എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് ഓട്ടോഡ്രൈവര്‍മാര്‍ പറയുന്നത്.

Lok Sabha Elections 2024 - Kerala

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്നിലൂടെ ബൈക്കില്‍ അസഭ്യം വിളിച്ചുകൊണ്ടായിരുന്നു അക്രമികള്‍ കടന്നുപോയതെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. ഇത് ആരാണെന്ന് ചോദ്യം ചെയ്തു. ഡ്രൈവര്‍മാര്‍ തിരികെ ബഹളം വെച്ചതോടെ ബൈക്കില്‍ എത്തിയ സംഘം തിരിച്ചു വന്നു അക്രമം നടത്തി എന്നാണ് അക്രമത്തിന് ഇരയായവര്‍ പറയുന്നത്. സ്റ്റാന്‍ഡില്‍ എത്തിയ സംഘം ഡ്രൈവര്‍മാരെ വെല്ലുവിളിച്ചു. തുടര്‍ന്ന് നടന്ന വാക്കേറ്റത്തിന്റെ ഒടുവില്‍ ആണ് കയ്യില്‍ ഇരുന്ന കുരുമുളക് സ്പ്രേ പ്രയോഗിച്ചത്. തര്‍ക്കത്തില്‍ മുന്നില്‍ നിന്നിരുന്ന ഡ്രൈവര്‍മാരായ ബിന്‍ഷാദിനും രാജുവിനും ഇതോടെ പരിക്കേല്‍ക്കുകയായിരുന്നു. അക്രമം നടത്തിയ ശേഷം പ്രതികള്‍ ബൈക്കില്‍ തന്നെ സംഭവ സ്ഥലത്തു നിന്നും രക്ഷപെടുകയായിരുന്നു എന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു. പിന്നാലെ ഓടി നോക്കിയെങ്കിലും അക്രമികളെ പിടികൂടാന്‍ സാധിച്ചില്ല എന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. ഇതിനു ശേഷം ആണ് പരിക്കേറ്റ രണ്ട് ഓട്ടോഡ്രൈവര്‍മാരെയും മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ബിന്‍ഷാദിനും രാജുവിനും രണ്ടു കണ്ണില്‍ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്. സംഭവത്തില്‍ കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അക്രമത്തിന് ഇരയായവരുടെ മൊഴി രേഖപ്പെടുത്തിയാണ് അന്വേഷണം തുടങ്ങിയത്. കോട്ടയം നഗരത്തിലെ ക്രിമിനല്‍ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് രണ്ടു യുവാക്കളുമെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. ഇരുവരും മുന്‍പ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളുമാണ് എന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ എല്ലാം പരിശോധിച്ച്‌ വരികയാണ് എന്ന് പോലീസ് പറഞ്ഞു. അതേസമയം, ഗുണ്ടാ ആക്രമണം അല്ല നടന്നത് എന്നാണ് പോലീസ് വിലയിരുത്തല്‍. നേരത്തെയുണ്ടായ തര്‍ക്കങ്ങളുടെ ബാക്കി ആണ് ആക്രമണം എന്നാണ് പോലീസ് നല്‍കുന്ന സൂചന. മീറ്ററില്ലാതെ ഓടുന്ന നഗരത്തിലെ പ്രധാന സ്റ്റാന്‍ഡുകളിലെ ഓട്ടോ ഡ്രൈവര്‍മാര്‍ അമിതമായി പണം വാങ്ങുന്നതായി വ്യാപക പരാതി നിലവിലുണ്ട്. രാത്രി യാത്രക്ക് അടക്കം വന്‍ തുകയാണ് ഡ്രൈവര്‍മാര്‍ ഈടാക്കുന്നത്. നേരത്തെ അമിത കൂലി ചോദ്യം ചെയ്തതിനു ഓട്ടോ ഡ്രൈവര്‍മാര്‍ മാധ്യമ പ്രവര്‍ത്തകനെ അടക്കം ശാരീരികമായി കൈകാര്യം ചെയ്തിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല’ : മുഖ്യമന്ത്രി

0
തിരുവനന്തപുരം : പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി...

അക്രഡിറ്റഡ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ ബാലറ്റിനു അപേക്ഷിക്കാം

0
2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യുന്നതിന് അക്രഡിറ്റഡ് മാധ്യമപ്രവര്‍ത്തകര്‍ക്കു അപേക്ഷിക്കാം....

ചൂടുകുരു മുതല്‍ ഫംഗല്‍ ഇന്‍ഫെക്ഷന്‍ വരെ ; വേനലില്‍ പിടിമുറുക്കി ത്വക്ക് രോഗങ്ങള്‍

0
ചൂടു കൊണ്ട് അകത്തും പുറത്തുമിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ചൂടും വിയര്‍പ്പും കാരണം...

തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ കമലേഷ്‌കുമാര്‍ മീണ ഐആര്‍എസ് ചുമതലയേറ്റു

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെയും...