“പേരാവൂർ നല്ല പ്രയാസമുള്ള സീറ്റായിരുന്നു” ; പാർട്ടി വിലയിരുത്തൽ വ്യക്തമാക്കി കെ കെ ശൈലജ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : തിരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലം എൽഡിഎഫിന് വലിയ വെല്ലുവിളിയുള്ള സീറ്റാണെന്ന് പാർട്ടി ചർച്ചകളിൽ മുന്നറിയിപ്പ് നൽകിയിരുന്നതായി മുതിർന്ന സിപിഐഎം നേതാവ് കെ കെ ശൈലജ വെളിപ്പെടുത്തി. താൻ മാത്രമല്ല ചർച്ചയിൽ പങ്കെടുത്ത എല്ലാ സഖാക്കളും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നുവെന്ന് ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അവർ പറഞ്ഞു. കഴിഞ്ഞ 15 വർഷമായി യുഡിഎഫ് വിജയിക്കുന്ന മണ്ഡലമാണ് പേരാവൂർ എന്നും അവിടെ അവർക്ക് ശക്തമായ അടിത്തറയുണ്ടെന്നും പാർട്ടി വിലയിരുത്തിയിരുന്നു. മണ്ഡലത്തിലെ വിജയസാധ്യതകളെക്കുറിച്ച് വിശദമായ അവലോകനം നടത്തിയിരുന്നു. താൻ മത്സരിച്ചാൽ ആ സീറ്റ് പിടിച്ചെടുക്കാൻ കഴിഞ്ഞേക്കുമെന്ന അഭിപ്രായത്തെത്തുടർന്ന് പാർട്ടി ഒറ്റക്കെട്ടായാണ് സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമെടുത്തത്.

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നടന്ന അവലോകന യോഗങ്ങളിൽ കെ കെ ശൈലജയെ ‘ബലിയാടാക്കി’ എന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ പാർട്ടി ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ അത് അന്തിമമാണെന്ന് അവർ വ്യക്തമാക്കി. സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകനം നടക്കാനിരിക്കെയാണ് പേരാവൂരിലെ വെല്ലുവിളികളെക്കുറിച്ച് ശൈലജയുടെ ഈ പ്രതികരണം വന്നിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...