പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ ബൈക്ക് സ്‌റ്റേഷനില്‍ നിന്ന് കാണാതായി

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ ബൈക്ക്   കാണാതായി. ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത വാഹനം പോലീസ് സ്‌റ്റേഷന്‍ കോംപൗണ്ടില്‍ വെച്ചാണ് കാണാതായത്. സംഭവത്തെ കുറിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും പോലീസ് ബൈക്ക് കണ്ടെത്താനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിലെ എട്ടാം പ്രതിയായ സുബീഷിന്റെ ബൈക്കാണ് ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍നിന്ന് കാണാതായത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും സിബിഐക്ക് കൈമാറാനിരിക്കെയാണ് സംഭവമുണ്ടായിരിക്കുന്നത്.

2019 മെയ് 17നാണ് വെളുത്തോളിയില്‍ നിന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഈ വാഹനം കസ്റ്റഡിയിലെടുത്തത്. കാസര്‍ഗോഡ് സിജെഎം കോടതിയില്‍ ഹാജരാക്കിയ ശേഷം വാഹനം ബേക്കല്‍ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇത്തരത്തില്‍ കൊലപാതകത്തിന് ഉപയോഗിച്ച 12 വാഹനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. കോടതിയില്‍ അപേക്ഷ നല്‍കിയ ശേഷം ഈ വാഹനങ്ങളും മറ്റ് തൊണ്ടി മുതലുകളും ഫോറന്‍സിക് പരിശോധന നടത്താന്‍ സിബിഐ തയാറെടുത്തിരിക്കെയാണ് പ്രതിയുടെ ബൈക്ക് കാണാതായിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...