തിരുവല്ല: പെരിങ്ങര കോസ് മോസ് – ഉണ്ടപ്ലാവ് റോഡ് തകർന്ന നിലയിൽ. റോഡിൽ നിറയെ കുണ്ടും കുഴിയും നിറഞ്ഞതോടെ മഴ പെയ്യുമ്പോൾ വെള്ളക്കെട്ടാകുന്ന സ്ഥിതിയാണ് ഇപ്പോൾ. ഇരുചക്രവാഹനത്തിൽ കടന്ന് പോകുന്നവർക്കാണ് ഇത് പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. കാൽ നടയായി പോകുന്നവരുടെ ദേഹത്ത് വെള്ളം തെറിച്ചു വീഴുന്നതായും പരാതിയുണ്ട്. പ്രതിദിനം നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന റോഡാണ് ഇത്. കോസ് മോസ് – പുതുക്കുളങ്ങര ക്ഷേത്രം റോഡും സമാന രീതിയിലാണ്. കഴിഞ്ഞ ജൂണിൽ പെരിങ്ങര കോസ് മോസ് ജംഗ്ഷന് സമീപം മൂന്ന് ഇടങ്ങളിൽ പൈപ്പ് പൊട്ടി വെളളം പഴായി രണ്ട് മാസമായി കിടന്നിരുന്നു. തുടർന്ന് നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് പ്രശ്നത്തിന് പരിഹാരം ഉണ്ടായത്. ഒരു വർഷം മുൻപ് ജല ജീവൻ മിഷൻ പദ്ധതി പ്രകാരം പെരിങ്ങരയിലെ വിവിധ റോഡുകളിൽ പൈപ്പ് ഇടാൻ കുഴി എടുത്തത് മഴ പെയ്തതോടെ വെള്ളത്തിനൊപ്പം ചെളിയുമായി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033