പെരിങ്ങര ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 111-ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പെരിങ്ങര ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 111-ാമത് വാർഷികാഘോഷവും സർവ്വീസിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും അഡ്വ. മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജീവ് പി.ഡി അദ്ധ്യക്ഷത വഹിച്ചു. സർവ്വീസിൽ നിന്നും വിരമിയ്ക്കുന്ന അദ്ധ്യാപകരായ കെ.അജയകുമാർ, വി.സുരേഷ് എന്നിവർക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ നൽകി. എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്കുള്ള പുരസ്കാര വിതരണം തിരുവല്ല എ.ഇ.ഒ വി.കെ.മിനി കുമാരിയും സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം വോളണ്ടിയേഴ്സിനുള്ള സർട്ടിഫിക്കറ്റ് വിതരണം പെരിങ്ങര ഗ്രാമ പഞ്ചായത്തംഗം ടി.ആർ ദേവരാജനും നിർവ്വഹിച്ചു.

സബ് ജില്ലാ മേളകളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ പെരിങ്ങര ഗ്രാമപഞ്ചായത്തംഗം അനു സി.കെ, പുസ്തക വായനയിലെ മികവിനുള്ള റീഡേഴ്സ് ഓഫ് ദി ഇയർ പുരസ്കാരം അർബൻ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. പ്രമോദ് ഇളമൺ, യു.എസ്.എസ്, വിദ്യാരംഗം ജേതാക്കൾക്കുള്ള പുരസ്കാരങ്ങൾ തിരുവല്ല ബി.പി.സി റോയ് ടി.മാത്യു എന്നിവർ വിതരണം ചെയ്തു. പെരിങ്ങര സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ പ്രസാദ്, പൂർവ്വാദ്ധ്യാപക വിദ്യാർത്ഥി സംഘടന പ്രസിസന്റ് സി.രവീന്ദ്രനാഥ്, സ്കൂൾ പ്രധാനാധ്യാപിക ചിത്ര വി.വി, കെ.അജയകുമാർ, വി.സുരേഷ്, രമ്യ ജി നായർ എന്നിവർ സംസാരിച്ചു. ഹരിത കേരള മിഷന്റെ നേതൃത്വത്തിലുള്ള മെനുസ്ട്രുവൽ കപ്പിന്റെ വിതരണോദ്ഘാടനവും അഡ്വ. മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്തു. ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജി. അനിൽ കുമാർ പദ്ധതി വിശദീകരണം നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...