കൈപ്പട്ടൂർ ശ്രീ മുപ്പുടാതി അമ്മൻ കോവിലിലെ അമ്മന്‍കൊട മഹോത്സവം ഫെബ്രുവരി 13ന് കൊടിയേറും

For full experience, Download our mobile application:
Get it on Google Play

കൈപ്പട്ടൂര്‍ :  കൈപ്പട്ടൂർ ശ്രീ മുപ്പുടാതി അമ്മൻ കോവിലിലെ അമ്മൻകൊട മഹോത്സവം ഫെബ്രുവരി 13 ന് വൈകിട്ട് 7.25 നും 8.15 നു മദ്ധ്യേയുള്ള ചിങ്ങം രാശിയില്‍ തന്ത്രിമുഖ്യൻ താഴമൺമഠം കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറും. മൂന്നാം തിരുവുത്സവ ദിവസമായി ഫെബ്രുവരി 15 മുതൽ ഫെബ്രുവരി 21 വരെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും അന്നദാനവും നടക്കും. ഫെബ്രുവരി 21 വൈകിട്ട് അവസാന ഘോഷയാത്ര, വൈകിട്ട് 5.30 മുതൽ സോപാന സംഗീതം, വൈകിട്ട് 7.00 മുതൽ നൃത്തനൃത്യങ്ങൾ, രാത്രി 9.30 മുതൽ പള്ളിവേട്ട എന്നിവയും നടക്കും.

അമ്മൻകൊട ദിവസമായ ഫെബ്രുവരി 22 ഞായർ രാവിലെ 6.30 മുതൽ പള്ളി ഉണർത്തൽ, 7.30 മുതൽ പൊങ്കാല, രാവിലെ 10.00 മുതൽ അശ്വതി ദർശനവും, പുഷ്പാഭിഷേകവും പൂ മൂടലും, വൈകിട്ട് 5.30 മുതൽ ചെണ്ടമേളം, പമ്പമേളം, കരകം, ശിങ്കാരിമേളം & ഫ്യൂഷൻ, ഉത്സവ ഫ്ലോട്ട്, താലപ്പൊലികൾ, ചമയവിളക്കുകൾ, തീവെട്ടികൾ എന്നിവയുടെ അകമ്പടിയോടെ തിരു ആറാട്ട് എഴുന്നള്ളത്ത് നടക്കും. രാത്രി 8.00 നാമഘോഷലഹരി, രാത്രി 9.30 ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, തുടർന്ന് കൊടിയിറക്ക്, ദീപാരാധന, തുടർന്ന് കരിമരുന്ന് പ്രയോഗം, ഗുരുതി എന്നിവയും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസിന്റെ മിന്നൽ പ്രതിഷേധത്തിന്റെ കാരണം ; വെളിപ്പെടുത്തി രാഹുൽ

0
ഡൽഹി : നീറ്റ് അടക്കം പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് കോൺഗ്രസ്...

നിതിൻ രാജിന്‍റെ മരണം : അന്വേഷണത്തിലെ പോരായ്മ ; രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന്...

0
കണ്ണൂർ: അ‍ഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ...

പ്രതിഷേധിക്കുന്നവരുടെ അവകാശങ്ങളെ അടിച്ചമർത്തുന്നു; ഡൽഹിയിലെ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി വി.എം. സുധീരൻ

0
തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരതയാണ് ഇന്ന്...

​’പവർ കട്ട് ഒളിമ്പിക്സ് 2026′; വൈദ്യുതി മുടക്കിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി മുടക്കിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ...