തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിലെ മൂന്നൊന്നില്‍ തോടിന്റെ പുനരുദ്ധാരണത്തിനായി എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്നും 39 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായതായി മാത്യു ടി. തോമസ് എം എല്‍ എ അറിയിച്ചു. പെരിങ്ങര പഞ്ചായത്ത് പടിയിലുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായിട്ടുള്ള നടപടിയായിട്ടാണ് ഈ പ്രവൃത്തി. തോട് മൂടി ചെറിയ പൈപ്പ് ഇട്ട് നിര്‍മ്മിച്ചിരിക്കുന്ന റോഡില്‍ പെരിഞ്ചാന്തറ ഭാഗത്തും പണിക്കോട്ടില്‍ പടി ഭാഗത്തും രണ്ടു ബോക്‌സ് കള്‍വെര്‍ട്ടിന്റെ നിര്‍മ്മാണം, പെരിഞ്ചാന്തറ കലുങ്കിനു മുന്‍പായി 200 മീറ്റര്‍ നീളത്തില്‍ രണ്ട് അടി വീതിയുള്ള തോട് നാലു മീറ്റര്‍ വീതിയില്‍ പുനരുദ്ധാരണം. ബാക്കിയുള്ള ഭാഗങ്ങളില്‍ മാണിക്കത്തകിടി പാടശേഖരത്തിലുള്‍പ്പെടെ വീതി കൂട്ടി നിര്‍മ്മിക്കുന്നു എന്നിവയാണ് ഈ പദ്ധതിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൈനര്‍ ഇറിഗേഷന്‍ വകുപ്പിനാണു പ്രവൃത്തിയുടെ ചുമതല.
മൂന്നൊന്നില്‍ തോടിന്റെ പുനരുദ്ധാരണത്തിന് 39 ലക്ഷം രൂപ അനുവദിച്ചു : മാത്യു ടി. തോമസ് എംഎല്‍എ
RECENT NEWS
Advertisment