ചെങ്ങന്നൂർ : ചെങ്ങന്നൂരും പരിസരപ്രദേശങ്ങളിലും മോഷണപരമ്പര തുടരുകയാണ്. പേരിശേരിൽ മൂന്നിടങ്ങളിൽ മോഷണം നടന്നു. കാൽലക്ഷത്തിലധികം രൂപാ കള്ളന്മാര്‍ അപഹരിച്ചു.
പേരിശേരി മoത്തുംപടി ജംഗ്ഷനു സമീപമുള്ള ബേക്കറിയിലും മെഡിക്കൽ സ്റ്റോറിലുമാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. മെഡിക്കൽ സ്റ്റോറിൽ സൂക്ഷിച്ചിരുന്ന 20000 രൂപയും ബേക്കറിയിലെ മേശയിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും പൂട്ടു തകർത്ത ശേഷം അപഹരിച്ചതായി കണ്ടെത്തി. പേരിശേരി മണിയങ്കാട്ടിൽ രാജീവ് കുമാറിന്റെ വീട്ടിലും കഴിഞ്ഞ രാത്രി മോഷണം ശ്രമം നടത്തിയെങ്കിലും ഇവിടെ സ്ഥാപിച്ച സി.ഡി ടി.വി ക്യാമറയിൽ ദൃശ്യം പകർന്നു എന്നു സംശയം തോന്നിയമോഷ്ടാവ് അവിടെ നിന്നും മുങ്ങുകയായിരുന്നു. ഈ ദൃശ്യങ്ങൾ ചെങ്ങന്നൂർ പോലീസ് പരിശോധിച്ചു വരികയാണ്. തലയിൽ മുണ്ട് മറച്ച നിലയിലാണ് മോഷ്ടാവിന്റെ പല ദൃശ്യങ്ങളും സിസിടിവി യിൽ കാണുവാൻ കഴിഞ്ഞത് ഇത് കാരണം ആളെ വ്യക്തമല്ല എന്ന് പോലീസ് പറയുന്നു. ഒരാൾ മാത്രമേ പരിശോധനയിൽ കാണാൻ കഴിഞ്ഞിരുന്നുള്ളു.
വ്യാഴാഴ്ച പുലർച്ചെ 4.30 ന് പേരിശ്ശേരി തൃപ്പേരൂർകുളങ്ങര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന ശേഷം ഏകദേശം 5000 രൂപയോളം അപഹരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ നടന്ന മോഷണവും. ചെങ്ങന്നൂർ പോലീസ് കേസെടുത്തു.