പത്തനംതിട്ട : മൃഗസംരക്ഷണ വകുപ്പില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കിലേക്ക് രാത്രികാല മൃഗചികിത്സാ സേവനത്തിനായി നിയമിച്ചിട്ടുളള വെറ്റിനറി സര്‍ജന്‍മാരെ സഹായിക്കുന്നതിനായി അറ്റന്‍ഡന്റ് കം ഡ്രൈവര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. 179 ദിവസത്തേക്ക് ജോലി ചെയ്യാന്‍ പ്രതിദിനം 350 രൂപ നിരക്കില്‍ (വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെ) താല്‍പ്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ത്രീവീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് & ബാഡ്ജ്) ഈ മാസം 18 ന് രാവിലെ 11.30 ന് പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സിലുളള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ച് വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0468 2322762. വെറ്ററിനറി ഹോസ്പിറ്റല്‍, കോന്നി/ പന്തളം എന്നീ സ്ഥാപനങ്ങളുടെ സമീപ പ്രദേശങ്ങളില്‍ ഉളളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
മൃഗസംരക്ഷണ വകുപ്പില്‍ അറ്റന്‍ഡന്റ് കം ഡ്രൈവര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു
RECENT NEWS
Advertisment