കോന്നി : ശബരിമല അയ്യഭക്തർ സഞ്ചരിച്ച ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ടിപ്പർ ഡ്രൈവർക്ക് പരുക്കേറ്റു. കരുനാഗപ്പള്ളി സ്വദേശി ബഷീർ കുട്ടിക്കാണ് പരുക്കേറ്റത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ കൂടലില്‍ ആയിരുന്നു അപകടം. കോന്നിയിൽ നിന്ന് ഫയർഫോഴ്സ് അധികൃതരും കൂടൽ പോലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് റോഡിൽ ഓയിൽ പരന്നത് ഫയർഫോഴ്സ് കഴുകി നീക്കി. പുനലൂർ മൂവാറ്റുപുഴ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
കൂടലില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ടിപ്പർ ഡ്രൈവർക്ക് പരുക്കേറ്റു
RECENT NEWS
Advertisment