പെരിയ ഇരട്ടക്കൊലക്കേസ് ; നാല് പേര്‍ ഇന്ന് ജയില്‍ മോചിതരാകും

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : പെരിയ ഇരട്ടക്കൊലക്കേസില്‍ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പേര്‍ ഇന്ന് ജയില്‍ മോചിതരാകും. റിലീസ് ഓര്‍ഡര്‍ രാവിലെ എട്ട് മണിയോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. കെ.വി കുഞ്ഞിരാമനെ കൂടാതെ സിപിഐഎം നേതാക്കളായ കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌കരന്‍ എന്നിവരാണ് ഇന്ന് ജയില്‍ മോചിതരാകുക. പ്രതികള്‍ക്ക് ജയിലിന് മുന്നിലും കാഞ്ഞങ്ങാട് നഗരത്തിലും സിപിഐഎം സ്വീകരണം നല്‍കും. കാസര്‍ഗോഡ് നിന്നുള്ള ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കള്‍ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ളവരെ കാത്ത് ജയിലിന് പുറത്ത് ഏറെ നേരമായി നില്‍ക്കുകയാണ്. സ്വീകരണത്തിനായി നിരവധി സിപിഐഎം പ്രവര്‍ത്തകരും എത്തിയിട്ടുണ്ട്. ജയില്‍ സൂപ്രണ്ട് എത്തിച്ചേര്‍ന്നാലുടന്‍ നാലുപേര്‍ക്കും ജയിലില്‍ നിന്നും പുറത്തിറങ്ങാനാകും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് പ്രസവശേഷം കുഞ്ഞുങ്ങളെ വിൽക്കുന്ന മാഫിയ സംഘം കോട്ടയത്ത്...

0
കോട്ടയം: തീക്കോയി കേന്ദ്രീകരിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് പ്രസവശേഷം...

ഡൽഹിയിലെ വിദ്യാർഥി സമരത്തിനെതിരായ പോലീസ് നടപടികളിൽ സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം

0
ഡൽഹി: ഡൽഹിയിലെ വിദ്യാർഥി സമരത്തിനെതിരായ പോലീസ് നടപടികളിൽ സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം....

യാത്രക്കാരി ചാരിയതോടെ കെഎസ്ആർടിസി ബസിന്റെ തൂൺ ഇളകി വീണു , ഗുരുതര വീഴ്ച

0
തൃശൂര്‍: വനിതകള്‍ക്ക് സൗജന്യ യാത്ര കൊടുക്കുന്ന കെഎസ്ആര്‍ടിസി പക്ഷേ സാധാരണക്കാരായ...

ഇനിമുതൽ അരിയും ഗോതമ്പും എടിഎമ്മിൽ ; സംസ്ഥാനത്ത് പുത്തൻ പരീക്ഷണത്തിന് ഭക്ഷ്യവകുപ്പ്

0
തിരുവനന്തപുരം : അരിയും ഗോതമ്പും ഉൾപ്പെടെയുള്ള ധാന്യങ്ങൾ എ.ടി.എമ്മിലൂടെ (ധാന്യവിതരണ യന്ത്രം)...