പെരിയ ഇരട്ടക്കൊല ; മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ ധാര്‍മികതയില്ലെന്ന് എംഎം ഹസന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :പെരിയ ഇരട്ടക്കൊല കേസില്‍ കൊലയാളികളെ സംരക്ഷിക്കുകയും കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിന് നീതി വൈകിപ്പിക്കുകയും ചെയ്ത മുഖ്യമന്ത്രിക്ക് പദവിയില്‍ തുടരാനും ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കാനുമുള്ള ധാര്‍മിക അവകാശമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. പെരിയ ഇരട്ടക്കൊലയില്‍ സിപിഎം നേതൃത്വത്തിന്റെ പങ്കും ഗൂഢാലോചനയും തെളിഞ്ഞു. സിപിഎം അനുഭാവികളായ പ്രതികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സുപ്രീംകോടതിയില്‍ വരെ പോയി കേസ് അട്ടിമറിക്കാനുള്ള ഇടപെടലുകളാണ് പിണറായി സര്‍ക്കാര്‍ നടത്തിയത്. കൊലയാളികളെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തിലുള്ളത്. കൊലപാതകം ആസൂത്രണം ചെയ്തതും പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സഹായവും സംരക്ഷണവും നല്‍കിയതും സിപിഎമ്മാണ്. അതിനായി ആഭ്യന്തരവകുപ്പിനെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്തു. കോടതി ഇടപെടലില്ലായിരുന്നെങ്കില്‍ പ്രതികളെ സിപിഎം നിയമത്തിന് മുന്നില്‍ നിന്നും രക്ഷപ്പെടുത്തുമായിരുന്നു. നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് ഉയര്‍ത്തിപിടിക്കുന്നതാണ് കോടതിവിധിയെന്നും കുറ്റവിമുക്തരാക്കപ്പെട്ട പ്രതിപട്ടികയിലുള്ളവര്‍ക്കും ശിക്ഷയുറപ്പാക്കാനുള്ള നിയമപോരാട്ടം തുടരുമെന്നും എംഎം ഹസന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...