പെരിയ ഇരട്ടക്കൊലപാതകം : ഹൈക്കോടതി നടപടിക്കെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാനം

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകം സി.ബി.ഐയ‌്‌ക്ക് വിട്ട ഹൈക്കോടതി നടപടിക്കെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാനം. ഇതുമായി ബന്ധപ്പെട്ട കത്ത് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിക്ക് കൈമാറി. അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ അന്വേഷണം സി.ബി.ഐയ്‌ക്ക് കൈമാറണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നു. എന്നാല്‍, സിംഗിള്‍ ബെഞ്ചിന്റെ നിലപാടിന് വിരുദ്ധമായി ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോര്‍ട്ട് ഡിവിഷന്‍ ബെഞ്ച് പുന:സ്ഥാപിച്ചു. അപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ നടപടിയില്‍ പിഴവില്ലെങ്കില്‍ എന്തിന് സി.ബി.ഐ അന്വേഷണമെന്നാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ ഉന്നയിച്ചിട്ടുള്ള ചോദ്യം.

ഇതുവരെയുള്ള അന്വേഷണത്തില്‍ പിഴവില്ലാത്തപ്പോള്‍, ഇനിയുള്ള നടപടികള്‍ തീരുമാനിക്കേണ്ടത് വിചാരണക്കോടതിയാണ്. അന്വേഷണം സി.ബി.ഐക്ക് വിടാമെന്ന് തീരുമാനിക്കുമ്പോള്‍, ഫലത്തില്‍, വിചാരണക്കോടതിയുടെ അധികാരത്തില്‍ കൈകടത്തുകയാണ് ഹൈക്കോടതി ചെയ്യുന്നതെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. ഹൈക്കോടതിയില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ മനീന്ദര്‍ സിംഗാവും സുപ്രീം കോടതിയിലും ഹാജരാവുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...