കൊടുമണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സ്ഥിരം പവലിയന്‍ നിര്‍മ്മിക്കും : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊടുമണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സ്ഥിരം പവലിയന്‍ നിര്‍മ്മിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പത്തനംതിട്ട റവന്യു ജില്ലാ കായികമേള കൊടുമണ്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കായിക മേളകള്‍ നടക്കുമ്പോള്‍ താല്‍ക്കാലികമായ പന്തല്‍ നിര്‍മിച്ചാണ് ആളുകള്‍ ഇരിക്കുന്നത്. ഇതു കായികപ്രേമികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരം പവലിയന്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുന്നത്. കായികരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഗ്രാമീണ മേഖലയില്‍ കായിക താരങ്ങളെ പരിശീലിപ്പിക്കുന്നതിനായി ഓരോ കോടി രൂപാ വീതം അനുവദിച്ച് പഞ്ചായത്ത് സ്റ്റേഡിയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കര്‍ സൂചിപ്പിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡന്റ് ധന്യാ ദേവി, മെമ്പറന്മാരായ അഡ്വ. സി. പ്രകാശ്, എ. ജി. ശ്രീകുമാര്‍, വി. ആര്‍. ജിതേഷ്, എ. വിജയന്‍ നായര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ബി.ആര്‍. അനില , ഡി.ഇ.ഒ. കെ.മൈത്രി, എ.ഇ.ഒ സീമാ ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയ്ഡ്‌സ് ബോധവല്‍ക്കരണം : ജില്ലയില്‍ റെഡ് റിബണ്‍ പ്രശ്‌നോത്തരി സംഘടിപ്പിച്ചു

0
പത്തനംതിട്ട : വിദ്യാര്‍ഥികളില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തുന്നതിന്റെ ഭാഗമായി പത്തനംതിട്ട...

ഓണം : പത്തനംതിട്ട ജില്ലയില്‍ എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ് നടത്തും

0
പത്തനംതിട്ട : ഓണക്കാലത്ത് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യ നിര്‍മ്മാണം, അനധികൃത...

ലോട്ടറി തൊഴിലാളികളുടെ ഓണം ഉത്സവബത്ത ; 1000 രൂപ വർധിപ്പിച്ചു

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കുമുള്ള ഓണം...

തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പി ക്കുവേണ്ടി കൈപൊക്കിയ കോൺഗ്രസ് അനുകൂല കൗൺസിലർ മുഖ്യമന്ത്രിയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പി ക്കുവേണ്ടി കൈപൊക്കിയ കോൺഗ്രസ്...