ഇഞ്ചപ്പാറ രാക്ഷസൻപാറയിലേക്കുള്ള വഴി വ്യക്തി വേലി കെട്ടി അടച്ചു

For full experience, Download our mobile application:
Get it on Google Play

ഇഞ്ചപ്പാറ : പൈതൃക പട്ടികയിലുള്ള ഇഞ്ചപ്പാറ രാക്ഷസൻപാറയിലേക്കുള്ള വഴി വ്യക്തി വേലി കെട്ടി അടച്ചു. സംസ്ഥാന സർക്കാർ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സ്ഥലത്താണ് വ്യക്തി വേലി കെട്ടിത്തിരിച്ച് എടുത്തത്. ഇത് കാരണം രാക്ഷസൻപാറയിലേക്ക് പോകാൻ ഇപ്പോൾ വഴി ഇല്ലാതായിരിക്കുകയാണ്. സർക്കാരിന്റെ മഴമാപിനി ഉൾപ്പെടെ സ്ഥാപിച്ചത് ഇവിടെയാണ്. റവന്യൂ പുറമ്പോക്ക് ഭൂമി കൈയേറി വേലി കെട്ടിയെന്ന്‌ ഇഞ്ചപ്പാറ ജനജാഗ്രതാ മിഷൻ കൺവീനർ കോശി ശാമുവൽ ആര്യപള്ളിൽ പറഞ്ഞു. മഴമാപിനി നേരത്തെ ഇവിടെ തീയിട്ട് നശിപ്പിച്ചിരുന്നു. ഇതിനെതിരേ പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ടൂറിസം വകുപ്പും റവന്യൂ വകുപ്പും ഇവിടെ നടന്ന കൈയേറ്റങ്ങളിൽ നടപടികൾ എടുക്കുന്നതിന് തയ്യാറാകുന്നുമില്ല.

എന്നാൽ റവന്യൂ വകുപ്പ് അളന്ന് തിരിച്ച് നൽകിയ വസ്തുവിലാണ് സംരക്ഷണ വേലി കെട്ടിയതെന്നാണ് വസ്തു ഉടമ പറയുന്നത്. മാസങ്ങൾക്ക് മുൻപ് കളക്ടറുടെ നിർദേശപ്രകാരം സർവേസംഘത്തെ ഉപയോഗിച്ച് ഇവിടെ വസ്തു അളന്നു. ഇവരുടെ പ്രവർത്തനം പാതിവഴിയിൽ നിലച്ചതിലും ദുരൂഹതയുണ്ട്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ടൂറിസം പദ്ധതിയുടെ പ്രാരംഭ പ്രവർത്തനം പ്രദേശത്ത് ആരംഭിച്ചിട്ടുമില്ല. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രദേശം ടൂറിസത്തിനായി ഒരുക്കി നൽകുമെന്ന് കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്ത് പറഞ്ഞതിലും നടപടിയില്ല. പ്രദേശവാസികൾ എപ്പോഴുംപോയിരുന്ന വഴി തുറന്ന് നൽകണമെന്ന് പഞ്ചായത്തംഗം കൂടൽ ഷാജി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...