പെരുമ്പെട്ടി പട്ടയ വിതരണം : ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം 28ന് വൈകിട്ട് അഞ്ചിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പെരുമ്പെട്ടി പട്ടയ വിതരണ നടപടികള്‍ക്ക് നാഴികക്കല്ലാവുന്ന ഡിജിറ്റല്‍ സര്‍വേയുടെ ക്യാമ്പ് ഓഫീസിന്റെ ഉദ്ഘാടനം 28ന് വൈകിട്ട് അഞ്ചിന് പെരുമ്പെട്ടിയില്‍ റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. 512 കുടുംബങ്ങള്‍ക്കാണ് പെരുമ്പെട്ടി വില്ലേജില്‍ പട്ടയം ലഭിക്കാനുള്ളത്. മുന്‍പ് വനം റവന്യൂ വകുപ്പുകള്‍ സംയുക്തമായി നടത്തിയ സര്‍വേയില്‍ ഇവരുടെ ഭൂമി വനാതിര്‍ത്തി കാണിക്കുന്ന ജണ്ടയ്ക്ക് പുറത്താണെന്ന് കണ്ടെത്തിയിരുന്നു. 2019 ല്‍ ഇത് സംബന്ധിച്ച് അന്നത്തെ ഡിഎഫ്ഒ ഇടക്കാല റിപ്പോര്‍ട്ടും പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് കേന്ദ്ര വനം മന്ത്രാലയം ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതോടെ സര്‍വേ നടപടികള്‍ നിര്‍ത്തി വയ്ക്കുകയായിരുന്നുവെന്ന് റാന്നി എംഎല്‍എ അഡ്വ .പ്രമോദ് നാരായണ്‍ അറിയിച്ചു.

പെരുമ്പെട്ടിയിലെ കൈവശ കര്‍ഷകര്‍ക്ക് പട്ടയം നല്‍കണമെന്ന് അദ്ദേഹം നിരവധി തവണ നിയമ സഭയില്‍ സബ്മിഷനിലൂടെയും ചോദ്യങ്ങളിലൂടെയും ഉന്നയിച്ചിരുന്നു. കൈവശ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിന് തടസങ്ങളില്ലെന്നും ഡിജിറ്റല്‍ സര്‍വേ ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി ബജറ്റ് സമ്മേളനത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് ഡിജിറ്റല്‍ സര്‍വേ നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെരുമ്പെട്ടിയില്‍ ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. സര്‍വേ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പട്ടയം ലഭിക്കുന്നതിനുള്ള മറ്റ് നടപടികളും പൂര്‍ത്തീകരിക്കാന്‍ വേണ്ട നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും റവന്യു മന്ത്രി അറിയിച്ചതായി എംഎല്‍എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...