വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂർ : വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി പിടിയിൽ. നെല്ലിക്കുഴി സ്വദേശി എബിൻ ടോമിയെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ജൂലൈ പത്താം തീയതി വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. മോഷണശ്രമത്തിനായാണ് പ്രതി പെരുമ്പാവൂരിലെ വീട്ടിൽ അതിക്രമിച്ചു കയറിയത്. ഈ സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല. എന്നാൽ, വൈകിട്ട് ഏഴുമണിയോടെ യുവതി തിരിച്ചെത്തിയപ്പോൾ വീടിനുള്ളിൽ കവർച്ചാശ്രമം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇതിനിടെ പ്രതി വീടിനകത്തുകയറി വാതിലടച്ച് യുവതിയെ ക്രൂരമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

പ്രതിയുടെ അപ്രതീക്ഷിത ആക്രമണത്തിൽ പതറാതെ യുവതി ശക്തമായി പ്രതിരോധിക്കുകയും ബഹളം വെക്കുകയും ചെയ്തു. നിലവിളി കേട്ട് അയൽവാസികളും നാട്ടുകാരും ഓടിക്കൂടിയതോടെ പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് യുവതി പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് വിപുലമായ അന്വേഷണമാണ് നടത്തിയത്. ഒടുവിൽ രഹസ്യ ഒളിസങ്കേതത്തിൽ നിന്നാണ് പോലീസ് സംഘം ഇയാളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...