പെരുമ്പെട്ടിയിലെ പട്ടയത്തില്‍ ഉദ്യോഗസ്ഥ അനാസ്ഥ അവസാനിപ്പിക്കണം : സി.പി.ഐ

For full experience, Download our mobile application:
Get it on Google Play
കൊറ്റനാട് : പെരുമ്പെട്ടിയിലെ പട്ടയ വിഷയത്തില്‍ വനം വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിച്ച് പട്ടയം നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ കൊറ്റനാട് ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റവന്യൂ, വനം വകുപ്പുകള്‍ സംയുക്തമായി നടത്തിയ സര്‍വ്വേയില്‍ വനാതിര്‍ത്തിക്കു പുറത്താണ് താമസക്കാരെന്ന് കണ്ടെത്തിയിരുന്നു. 512 കുടുംബങ്ങളാണ് പട്ടയത്തിനായി ഇവിടെ കാത്തിരിക്കുന്നത്.
കേന്ദ്ര നിയമം ചൂണ്ടിക്കാട്ടി വനംവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ പട്ടയം നല്‍കുന്നതിനെ എതിര്‍ക്കുകയാണ്. അടിയന്തരമായി ഈ പ്രദേശത്തെ താമസക്കാര്‍ക്ക് പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിച്ചില്ലെങ്കില്‍ സമര പരിപാടികള്‍ ആരംഭിക്കുവാനും സമ്മേളനം തീരുമാനിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ സതീശ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പ്രസിഡന്‍റ് പ്രകാശ് പി. സാം അധ്യക്ഷത വഹിച്ചു.
ജില്ലാ കൗണ്‍സിലംഗങ്ങളായ അഡ്വ.മനോജ് ചരളേല്‍, ടി.ജെ ബാബുരാജ്, അനീഷ് ചുങ്കപ്പാറ, മണ്ഡലം സെക്രട്ടേറിയറ്റംഗം സന്തോഷ് കെ.ചാണ്ടി, ശ്രീജിത്ത് തച്ചേത്ത്, ടി.കെ തങ്കപ്പന്‍, റോബി എബ്രഹാം, ബിനോജ് കുമാര്‍, രതി മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറിയായി അനില്‍ കേഴപ്ലാക്കലിനെയും അസി.സെക്രട്ടറിയായി ഷിബു ലൂക്കോസിനെയും തിരഞ്ഞെടുത്തു.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്...