റാന്നി : കാര്‍ തിരിക്കുന്നതിനിടയിൽ പതിനഞ്ചടി താഴ്ചയിലേക്കു മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്. കീക്കൊഴൂര്‍ മണ്ണായിക്കല്‍ കുഞ്ഞമ്മ ഫിലിപ്പ്(55) പരിക്കേറ്റത്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് എം.വി ഫിലിപ്പിനെ ബി.എസ്.എന്‍.എല്‍ ഓഫീസില്‍ ഇറക്കിയ ശേഷം കാര്‍ തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. റാന്നി മുണ്ടപ്പുഴ ടെലിഫോണ്‍ എക്സേഞ്ചിന് സമീപം പഴേതില്‍ തങ്കമ്മ നായരുടെ വീടിന്‍റെ മുറ്റത്തേക്ക് രാവിലെ പതിനൊന്നരയോടാണ് അപകടം. ഫോണ്‍ ബില്ലടക്കാനെത്തിയ ദമ്പതികളുടെ കാറാണ് റോഡില്‍ കുറുകെ തിരിക്കുന്നതിനിടയില്‍ മറിഞ്ഞത്. വീടിന്‍റെ ഷെയ്ഡ് തകര്‍ത്ത കാര്‍ തലകുത്തി വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. റാന്നി പോലീസും അഗ്നി ശമനസേനയും സ്ഥലത്തെത്തിയിരുന്നു.
കാര്‍ പതിനഞ്ചടി താഴ്ചയിലേക്കു മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്
RECENT NEWS
Advertisment



























