പെരുനാട് – അത്തിക്കയം ജല വിതരണ പദ്ധതിയുടെ നിർമാണം പൂർത്തിയാക്കുന്നില്ല ; 9 മാസം പിന്നിട്ടിട്ടും പണികള്‍ ഇഴഞ്ഞു തന്നെ

For full experience, Download our mobile application:
Get it on Google Play

പെരുനാട് : പ്രഖ്യാപനങ്ങൾ തുടരെ നടക്കുമ്പോഴും പെരുനാട്–അത്തിക്കയം ജല വിതരണ പദ്ധതിയുടെ നിർമാണം പൂർത്തിയാക്കുന്നില്ല. 9 മാസം പിന്നിട്ടിട്ടും ഇഴയുകയാണ് നിർമാണം. പമ്പാനദിയിലെ മുക്കം കടവിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ബഥനിമല പ്ലാന്‍റിൽ ശുദ്ധീകരിച്ച് ബഥനിമല, മഠത്തുംമൂഴി, ഇടപ്ര, കോട്ടൂപ്പാറ, മുണ്ടൻമല, പഞ്ചാരമുക്ക്, ചെമ്പനോലി എന്നീ സംഭരണികളിലൂടെ വിതരണം നടത്തുകയാണ് ലക്ഷ്യം. മുണ്ടൻമല, ചെമ്പോനോലി, പഞ്ചാരമുക്ക് എന്നിവിടങ്ങളിൽ പുതുതായി സംഭരണികൾ നിർമിച്ചതാണ്. മറ്റുള്ളവ പെരുനാട് ജല വിതരണ പദ്ധതിയുടെ സംഭരണികളാണ്.

സംഭരണികളിലൂടെ ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യുന്നുണ്ട്. സംഭരണികളെ ബന്ധിപ്പിച്ച് പ്രധാന പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ജല വിതരണ കുഴലുകളും ഇട്ടിരുന്നു. ജൽ ജീവൻ മിഷൻ പദ്ധതിയിൽ ശേഷിക്കുന്ന ഭാഗങ്ങളിൽ‌ പൈപ്പിടാനും പദ്ധതിയായിട്ടുണ്ട്. പഞ്ചാരമുക്ക് സംഭരണിയിൽ നിന്ന് ജല വിതരണ കുഴലുകളുമായി ബന്ധിപ്പിക്കുന്ന പണികൾ ഇനിയും ബാക്കിയാണ്. അത് എന്നത്തേക്ക് തീരുമെന്ന് ഉറപ്പില്ല.

മുക്കം പമ്പ് ഹൗസ് പുതിയ പദ്ധതിക്കായി നവീകരിച്ചിരുന്നു. 3 പുതിയ മോട്ടറുകൾ സ്ഥാപിച്ചു. 240 കെവിഎയുടെ ട്രാൻസ്ഫോമറും ഇവിടെ സ്ഥാപിച്ചു. മോട്ടറിന്‍റെയും ട്രാൻസ്ഫോമറിന്‍റെയും ചെറിയ പണികൾ ഇനിയും ബാക്കിയാണ്. ട്രയൽ റൺ നടത്തണമെങ്കിൽ ഇത് പൂർത്തിയാക്കണം. അത്തിക്കയം, പെരുനാട് എന്നീ വില്ലേജുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് പദ്ധതിയുടെ പരിധിയിലുള്ളത്. മലയോര മേഖലകളാണിവയെല്ലാം. പാറക്കെട്ടുകൾ നിറഞ്ഞ ഭാഗങ്ങളിൽ കിണറുകൾ കുഴിക്കാനാകില്ല. ജല വിതരണ പദ്ധതികൾ മാത്രമാണ് ജനത്തിന് ആശ്രയം. പുതിയ ജല വിതരണ പദ്ധതിയിലാണ് ജനത്തിന്‍റെ പ്രതീക്ഷ. കഴിഞ്ഞ മാർ‌ച്ചിൽ കമ്മിഷൻ ചെയ്യുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...