പത്തനംതിട്ട : അഴിമതിയും ഗുണ്ടായിസവും കാരണം ജനങ്ങൾ പൊറുതിമുട്ടി. പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ പുതിയ പ്രതികാര നടപടിയിൽ വലഞ്ഞ് ഉദ്യോഗസ്ഥരും. പതിവിൽ കവിഞ്ഞ തിരക്കുണ്ടായിട്ടും ശബരിമല മണ്ഡലകാലം പെരുനാട് പഞ്ചായത്തിലെ ഉദ്യോഗസ്ഥ വൃന്ദത്തിന്‍റെ അക്ഷീണ പ്രയത്നത്താൽ കുറവുകൾ ഇല്ലാതെ ഇത്തവണ നടപ്പായിട്ടുണ്ട്. എന്നാൽ മകരവിളക്ക് ഉത്സവകാലവും പെരുനാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവാഭരണം ചാർത്ത് ഉത്സവവും ബാക്കിനിൽക്കേ പഞ്ചായത്ത് ജീവനക്കാർക്കെതിരെ പ്രതികാര നടപടികൾ നടപ്പാക്കി ഉത്സവ പ്രവർത്തനങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് പഞ്ചായത്ത് പ്രസിഡണ്ട് പി എസ് മോഹനന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. നിലവിലുള്ള പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥർ പ്രസിഡന്റിന്‍റെ അനാവശ്യ താൽപര്യങ്ങൾക്ക് കൂട്ടുനിൽക്കാൻ വിസമ്മതിച്ചതിനാൽ അവർക്കെതിരെ പ്രതികാര നടപടികളുമായി ഇറങ്ങിത്തിരിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ്.
സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് പോലും വാഹനങ്ങൾ നൽകാറില്ല. വാഹനം ലഭിക്കാത്തതിനാൽ ഉദ്യോഗസ്ഥർക്ക് യോഗങ്ങളിലടക്കം കൃത്യമായി എത്തിച്ചേരാൻ സാധിക്കാത്തത് അവരുടെ കൃത്യവിലോപമായി കാണിക്കുവാനാണ് പ്രസിഡന്റിന്‍റെ ശ്രമം. സ്വന്തം ഇഷ്ടപ്രകാരം മാനദണ്ഡങ്ങൾ പാലിക്കാതെയും യോഗ്യതയില്ലാത്തവരെയും ആണ് ശബരിമല സീസണവുമായി ബന്ധപ്പെട്ട് താൽക്കാലിക ജീവനക്കാരായി തന്നിഷ്ടപ്രകാരം നിയമിച്ചത്. ഇതടക്കം പ്രസിഡന്റിന്‍റെ നിയമപരമല്ലാത്തതും ഉപകാരപ്രദമല്ലാത്തതും ജനദ്രോഹപരവുമായ പല നിർദ്ദേശങ്ങളും നടത്തുവാൻ വിസമ്മതിച്ച പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഓഫീസ് പൂട്ടാൻ നിർദ്ദേശിക്കുകയായിരുന്നു പ്രസിഡന്റ് ചെയ്തത്.
സാമ്പത്തിക വർഷം തീരാറായ സാഹചര്യത്തിൽ ചെയ്തു തീർക്കേണ്ട പ്രധാനപ്പെട്ട സേവനങ്ങളും ഇത് കാരണം അവതാളത്തിലായി. ILGMS പ്രകാരം കേരളത്തിലുള്ള 941 പഞ്ചായത്തുകളിൽ നിലവിൽ ഭരണ മികവിൽ അവസാന സ്ഥാനം എന്ന നാണക്കേടാണ് പെരുനാട് പഞ്ചായത്തിന്. അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ ദ്രോഹിച്ചും ഭീഷണിപ്പെടുത്തിയും സ്ഥലം മാറ്റിയും സ്വന്തം കാര്യം സാധിക്കാൻ ഏതറ്റം വരെയും പോകാൻ പഞ്ചായത്ത് പ്രസിഡണ്ടിന് മടിയില്ല എന്നത് ഇവിടെ വ്യക്തമാണ്.
മാത്രമല്ല ശബരിമല തീർത്ഥാടനത്തിന്‍റെയും, പെരുനാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവാഭരണം ചാർത്ത് മഹോത്സവത്തിന്‍റെയും സുഗമമായ നടത്തിപ്പില്‍ അഹോരാത്രം ശ്രമിക്കുന്ന ഉദ്യോഗസ്ഥ വൃന്ദത്തിന്‍റെ മനോബലം ഇല്ലാതാകുന്ന ശ്രമങ്ങളാണ് പ്രസിഡണ്ട് നടത്തുന്നത്. പൊതുജന സേവനങ്ങളും നാട്ടിലെ പ്രധാന ഉത്സവമായ തിരുവാഭരണം ചാർത്തും സുഗമമായി നടപ്പാക്കാൻ ഉത്തരവാദിത്തപ്പെട്ടവരെ ഉദ്യോഗസ്ഥരെ ദ്രോഹിക്കുന്ന മനോഭാവത്തോടെ പ്രസിഡന്റ് പി എസ് മോഹനൻ ഒരു കാരണവുമില്ലാതെ പൂട്ടിയ പഞ്ചായത്ത് സെക്രട്ടറി,അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയവരുടെ ഓഫീസുകൾ ഉടനടി തുറന്നു കൊടുക്കണം എന്നാവശ്യപ്പെട്ട് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ അരുൺ അനിരുദ്ധന്റെ അധ്യക്ഷതയിൽ മെമ്പർമാർ നടത്തിയ പ്രതിഷേധ പരിപാടി ശബരിമല വാർഡ് മെമ്പറും ബിജെപി ജില്ലാ സെക്രട്ടറിയുമായ മഞ്ജു പ്രമോദ് ഉദ്ഘാടനം ചെയ്തു.
സ്ഥിരമായി ജോലിക്ക് ഹാജരാകുന്നില്ല ഉണ്ടെങ്കിൽ തന്നെ താമസിച്ചാണ് എത്തുന്നത് ഇങ്ങനെയുള്ള ന്യായീകരണങ്ങളുമായി ചിലർ എത്തിയേക്കാം എന്നാൽ ഇതിനെ പ്രതിരോധിക്കാനും സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അരുൺ അനിരുദ്ധൻ പറഞ്ഞു. മെമ്പർമാരായ അജിതാ റാണി, ശ്യാരി ടി എസ്, ശ്യാം മോഹൻ, എന്നിവർ പ്രതിഷേധ പരിപാടിയിൽ ഭാഗമായി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































