പതിനാലുകാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : പതിനാലുകാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. മാടമണ്‍ മേലെകുറ്റി വീട്ടില്‍ ജോബി തോമസ് (25) ആണ് പിടിയിലായത്. കഴിഞ്ഞ മാസം ആറിനും പത്തിനുമിടയില്‍ ഇയാളുടെ വീട്ടില്‍ വെച്ചാണ് ലൈംഗിക പീഡനത്തിനിരയാക്കിയതെന്ന് കോന്നി എന്‍ട്രി ഹോമില്‍ കഴിയുന്ന പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കി. പെരുനാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. വിഷ്ണുവാണ് കേസ് അന്വേഷിക്കുന്നത്. യുവാവ് കുട്ടിയുമായി കറങ്ങി നടക്കുന്നതു കണ്ട് സംശയം തോന്നിയ അയല്‍വാസികള്‍ വാര്‍ഡ് മെമ്പറെ വിവരം അറിയിക്കുകയായിരുന്നു.

മെമ്പര്‍ കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് കൗണ്‍സിലിങ് സൗകര്യം ഏര്‍പ്പെടുത്തി. കൗണ്‍സിലറോട് കുട്ടി വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് കോന്നി എന്‍ട്രി ഹോമിലേക്ക് കുട്ടിയെ മാറ്റി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അവിടെയെത്തി 30 ന് വിശദമായ മൊഴി രേഖപ്പെടുത്തി. പെരുനാട് പോലീസ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടനടി വീടിനു സമീപത്തു നിന്നും പിടികൂടി. തുടര്‍ നടപടികള്‍ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഡാക്കിന് പ്രത്യേക പദവി നൽകാൻ കേന്ദ്രം

0
ന്യൂഡൽഹി: ലഡാക്കിന് പ്രത്യേക ഭരണഘടനാപരമായ സംരക്ഷണം നൽകുന്നതിനുള്ള നിർണായക നീക്കവുമായി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

ശുചിമുറിയിൽ കയറി ജനൽപ്പാളിയിളക്കി ; പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി

0
കൊച്ചി: കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍നിന്ന് പ്രതി ചാടിപ്പോയി. ഇന്നലെ...

ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും എം എ ബേബി

0
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം...