Friday, April 18, 2025 1:03 am

മഠത്തുംമൂഴി പുത്തന്‍പറമ്പില്‍ യൂനൂസ്സ് കുഞ്ഞിന്റെ ചികിത്സക്ക് സഹായിക്കുക

For full experience, Download our mobile application:
Get it on Google Play

പെരുനാട് : മഠത്തുംമൂഴി  പുത്തന്‍പറമ്പില്‍ യൂനൂസ്സ് കുഞ്ഞ് പി.കെ കഴിഞ്ഞ രണ്ടു മാസമായി മഞ്ഞപ്പിത്തം ബാധിച്ച് കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സയിലാണ്. പത്തനംതിട്ട ജില്ലയിലെ നിരവധി ആശുപത്രികളില്‍ ഇതിനോടകം ചികിത്സ നടത്തി. പൂര്‍ണ്ണമായും രോഗശമനം കാണാത്തതിനാല്‍ ഇപ്പോള്‍ എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. (Patient ID 505549).

കരള്‍ മാറ്റിവെക്കുക മാത്രമാണ് ഏക പോംവഴിയെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതിന് ഏകദേശം 40 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്‌. ഇപ്പോല്‍തന്നെ പല ആശുപത്രികളിലായി 7ലക്ഷത്തോളം രൂപ ചെലവായിക്കഴിഞ്ഞു. നിത്യവൃത്തിക്കായി ഒരു ചെറിയ പച്ചക്കറിക്കട നടത്തുന്ന യൂനൂസ്സിന്റെ
കുടുബത്തെ സംബന്ധിച്ചിടത്തോളം ഈ തുക കണ്ടെത്തുക വളരെ പ്രയാസമാണ്. ഈ സാഹചര്യത്തില്‍ സുമനസ്സുകളുടെ സഹായം ഈ കുടുംബത്തിന് ആവശ്യമാണ്‌.

കുടുംബത്തിന്റെ ആവശ്യപ്രകാരവും സമ്മതത്തോടും കൂടി ഒരു ധനസമാഹരണം നടത്തുന്നതിന് ബ്ലോക്ക്‌ പ്രസിഡണ്ട്‌ കെ.എസ് ഗോപി ചെയര്‍മാനും, മെമ്പര്‍  ശ്യാം എം.എസ്  കണ്‍വീനറും, കക്കാട് മെമ്പര്‍ അരുണ്‍ അനിരുദ്ധന്‍, ജെയ്‌സണ്‍ (യൂത്ത് കോണ്‍ഗ്രസ്സ്) എന്നിവര്‍ വൈസ് ചെയര്‍മാന്മാരും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്സ്.മോഹനന്‍ , പ്രമോദ് നാരായണന്‍ എം.എല്‍.എ, എസ്.ഹരിദാസ്, പെരുനാട്‌ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വാസുദേവന്‍, എന്നിവര്‍ രക്ഷാധികാരികളുമായി ഒരു സഹായനിധി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

കൂടാതെ യൂനൂസ്സിന്റെയും ഭാര്യ ഷൈല യൂനൂസ്സിന്റെയും പേരില്‍ കാനറാ ബാങ്കിന്റെ പെരുനാട് ശാഖയില്‍ ഒരു ജോയിന്റ് അക്കൌണ്ടും തുടങ്ങിയിട്ടുണ്ട്. സഹായിക്കുവാന്‍ കഴിയുന്ന എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് കണ്‍വീനര്‍ ശ്യാം എം.എസ് അഭ്യര്‍ഥിച്ചു. ഫോണ്‍ 98477 44639

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
A/c No.110014797695, Canara Bank, Perunad Branch,
IFSC – CNRB0006601
GooglePay No. 8086884155 )Shyla younus

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല

0
ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ അന്നേദിവസം പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍...

ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി

0
മാന്നാർ: ചില്ലറ വിൽപനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി...

പോലീസിന് നേരെ ആക്രമണം ; കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക് പരുക്കേറ്റു

0
ആലപ്പുഴ: കുറത്തികാട് പോലീസിന് നേരെ ആക്രമണം കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക്...

പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ കൊലപെടുത്തി മകൻ

0
കാൺപൂർ: പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ...