പെരുന്തേനരുവി കുടിവെള്ള വിതരണ പദ്ധതിയില്‍ നിന്ന് വീണ്ടും ജലവിതരണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : ചെളി അടിഞ്ഞതു മൂലം പമ്പിംങ് തടസ്സപ്പെട്ട പെരുന്തേനരുവി കുടിവെള്ള വിതരണ പദ്ധതിയില്‍ നിന്നും വീണ്ടും പൂര്‍ണ്ണ തോതില്‍ ജലവിതരണം ആരംഭിച്ചു. പദ്ധതിയുടെ കിണറിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പുകള്‍ പുനരുദ്ധരിച്ചതോടെയാണ് പമ്പിംങ് കാര്യക്ഷമമാക്കിയത്. വെച്ചൂച്ചിറ പഞ്ചായത്തില്‍ പൂര്‍ണ്ണമായും കുടിവെള്ളം എത്തിക്കുന്ന പെരുന്തേനരുവി ശുദ്ധജല വിതരണ പദ്ധതിയാണ് ചെളി അടിഞ്ഞതിനെ തുടര്‍ന്ന് ഏതാനും ദിവസത്തേക്കു പമ്പിംങ് തടസ്സപ്പെട്ടത്.

പദ്ധതിയുടെ കിണറിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പുകളിലൂടെ ചെളി കയറി അടഞ്ഞിരുന്നു. പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിക്കായി സ്ഥാപിച്ച തടയണയില്‍ നിന്നും മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടതാണ് പ്രതിസന്ധിക്കിടയാക്കിയത്. ഇവിടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പ്രളയത്തില്‍ അടിഞ്ഞ ചെളി നീക്കുന്ന ജോലികള്‍ നടക്കുകയായിരുന്നു. അതിനു ശേഷമുള്ള വെള്ളം തുറന്നു വിട്ടതോടെ വലിയ തോതില്‍ മണലും ചെളിയും താഴേക്ക് ഒഴുകി എത്തുകയായിരുന്നു. ഇതിനു സമീപത്തെ വലിയ കയമായ നായ് വീണരുവി വന്‍ തോതില്‍ മണല്‍ അടിഞ്ഞതു മൂലം ആഴം കുറഞ്ഞു.

ഇപ്പോള്‍ തടയണയിലെ വെള്ളം വൈദ്യുത പദ്ധതിയുടെ ഫോര്‍ബേ ടാങ്കിലേക്കുള്ള കനാലിലൂടെ എത്തിച്ച് അരുവിയുടെ താഴെ തുറന്നു വിടുകയാണ്. ഒരു മാസം മുമ്പ് പമ്പിംങ് നിര്‍ത്തി വെച്ച് വാട്ടര്‍ അതോറിറ്റി പുനരുദ്ധരിച്ച കിണറിലും പൈപ്പിലുമാണ് വീണ്ടും ചെളി കയറി അടഞ്ഞത്. ഒരു മാസത്തിനിടെ രണ്ടാമത് വീണ്ടും പുനരുദ്ധാരണം നടത്തിയത് മൂലം വാട്ടര്‍ അതോറിറ്റിക്ക് സംഭവം വലിയ ബാധ്യതയായി മാറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...