പൊന്‍കുന്നം : മൂന്ന് മാസം മുമ്പ് പെരുന്തേനരുവി വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ച പൊന്‍കുന്നം സ്വദേശി എബി സാജന്റെ (22) മരണത്തില്‍ ദുരൂഹതയാരോപിച്ച് മതാപിതാക്കള്‍. പൊന്‍കുന്നം തുറവാതുക്കല്‍ എബി സാജനാണ് കുടുംബാംഗങ്ങള്‍ക്കൊപ്പം പെരുന്തേനരുവിയില്‍ വിനോദയാത്രയ്ക്ക് എത്തിയത്.
പൊന്‍കുന്നം തുറവാതുക്കല്‍ സാജന്റേയും ബിനി സാജന്റേയും മകനാണ് എബി സാജന്‍. മകന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ പത്തനംതിട്ട ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കി. എഫ്.ഐ.ആറില്‍ പറയുന്നതല്ല അപകടസമയവും കാരണവുമെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. എബിയുടെ സഹോദരിയും ഭര്‍ത്താവും അവരുടെ ബന്ധുക്കളും അടങ്ങുന്ന ആറംഗ സംഘമാണ് പെരുന്തേനരുവിയിലെത്തിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.