Friday, April 26, 2024 8:34 am

പെരുന്തേനരുവി കനാലിലെ ചെളിയും മണലും നീക്കിത്തുടങ്ങി

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ :  പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയിലെ ഫോര്‍ബെ സംഭരണിയിലും കനാലിലും അടിഞ്ഞിരിക്കുന്ന ചെളിയും മണലും നീക്കി തുടങ്ങി. ഫോര്‍ബെ സംഭരണിയിലെ ചെളിയാണ് ആദ്യം നീക്കുന്നത്. ഇതു സാധ്യമായാലും വൈദ്യുതി ഉല്‍പാദനം പുനരാരംഭിക്കാനാകുമോയെന്ന് ഉറപ്പില്ല. പമ്പാനദിയില്‍ നിര്‍മിച്ചിട്ടുള്ള തടയണയില്‍ നിന്ന് 500 മീറ്റര്‍ ദൂരത്തില്‍ കനാലിലൂടെ ഫോര്‍ബെ സംഭരണിയില്‍ വെള്ളംപവര്‍ഹൗസില്‍ എത്തിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്.

ഈ കഴിഞ്ഞ വെള്ളപ്പൊക്കങ്ങളിലാണ് കനാലിലും സംഭരണിയിലും ചെളിയും മണലും അടിഞ്ഞത്. സംഭരണിയില്‍ നിന്ന് പവര്‍ ഹൗസിലേക്ക് വെള്ളം എത്തുന്ന മാര്‍ഗം അടച്ചതു മൂലം ജനറേറ്ററുകള്‍ക്ക് നാശം നേരിട്ടില്ല. ഫോര്‍ബെ സംഭരണിയില്‍ ചെളി അടിഞ്ഞ ശേഷം വൈദ്യുതി ഉല്‍പാദനം നടന്നിട്ടില്ല. കെഎസ്ഇബിയുടെ ഡാം സുരക്ഷാ വിഭാഗത്തിന്റെ ചുമതലയില്‍ 8 ലക്ഷം രൂപ ചെലവഴിച്ചാണ് ചെളി നീക്കുന്നത്.

ചെറിയ മണ്ണുമാന്തി യന്ത്രം സംഭരണിയില്‍ ഇറക്കിയാണ് ചെളിയും മണലും വാരുന്നത്. 70 അടിയോളം താഴ്ചയുള്ള സംഭരണിയില്‍ നിന്ന് കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ചാണ് മണലും ചെളിയും കരയ്‌ക്കെത്തിക്കുന്നത്. തടയണയിലും വന്‍തോതില്‍ ചെളിയും മണലും അടിഞ്ഞിട്ടുണ്ട്. വെള്ളം തുറന്നു വിടുന്ന ഷട്ടറുകളും സ്ലൂയിസ് വാല്‍വും തുറക്കാനാകാത്ത വിധത്തിലാണ് ചെളി നിറഞ്ഞിരിക്കുന്നത്. അവ നീക്കാതെ കനാലിലൂടെ വെള്ളം ഒഴുകി എത്താനിടയില്ല. കനാലില്‍ അടിഞ്ഞിരിക്കുന്ന ചെളിയും മണലും നീക്കിയതിനു ശേഷമേ ഇതില്‍ വ്യക്തത ലഭിക്കൂ. വൈദ്യുതി ഉല്‍പാദനം തടസ്സപ്പെട്ടതു മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കെഎസ്ഇബിക്ക് നേരിട്ടിരിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വയനാട്ടില്‍ പോളിങ് വൈകിയത് അഞ്ചിടത്ത് ; പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിച്ചത് രാവിലെ എട്ടോടെ

0
വയനാട്: വയനാട്ടിൽ അഞ്ചിടത്ത് ആയിരുന്നു രാവിലെ പോളിംഗ് തടസ്സപ്പെട്ടത്. വോട്ടിങ് യന്ത്രത്തിലെ...

വോട്ടിങ് മെഷീൻ തകരാർ ; കുമ്പഴ 243-ആം നമ്പർ ബൂത്തിൽ ഒരു വോട്ട്...

0
പത്തനംതിട്ട: കുമ്പഴ മാർ പീലക്സിനോസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ടിങ്...

ഇപിയുമായി പല ഘട്ടങ്ങളിൽ ചർച്ച നടന്നു ; ജൂൺ 4 ന് ശേഷം കൂടുതൽ...

0
അത്തോളി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അത്തോളി മൊടക്കല്ലൂർ എയുപി സ്കൂളിൽ...

റായ്ബറേലിയിൽ മത്സരിക്കണമെന്ന ബി.ജെ.പി ആവശ്യം നിരസിച്ച് വരുൺ ഗാന്ധി

0
ന്യൂഡൽഹി : 2024ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ നിന്നും വരുൺ...