നികുതി വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യം ; വസ്ത്ര വ്യാപാരികളുടെ ജി എസ് ടി ഓഫീസ് ധര്‍ണ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ വസ്ത്ര വ്യാപാരികളുടെ സംഘടനയായ കെടിജിഎയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ജി എസ് ടി കമീഷനര്‍ ഓഫീസിന് മുന്നില്‍ ഡിസംബര്‍ 28 ന് ധര്‍ണ സംഘടിപ്പിക്കും. തുണിത്തരങ്ങള്‍ക്ക് ഇരട്ടിയിലധികം നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഡിസംബര്‍ 28ന് രാവിലെ 11 മണിക്ക് ധര്‍ണ സംഘടിപ്പിക്കുന്നത്. ഉപരോധ സമരത്തില്‍ സംസ്ഥാനത്തെ വസ്ത്ര വ്യാപാര സംഘടനയില്‍ അംഗങ്ങള്‍ പങ്കാളികളാകും. 2022 ജനുവരി ഒന്ന് മുതല്‍ എല്ലാത്തരം തുണിത്തരങ്ങള്‍ക്കും നിലവിലുള്ളതിന്റെ ഇരട്ടിയിലധികം നികുതിയാണ് സര്‍കാര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് വളരെ വലിയ തോതിലുള്ള വില വര്‍ധനവിന് കാരണമാകും.

തുടര്‍ചയായ പ്രകൃതി ദുരന്തങ്ങളും, കോവിഡും കാരണമായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വസ്ത്രവ്യാപാര മേഖലയുടെ തകര്‍ച്ച പൂര്‍ണമാക്കുന്ന ഈ അന്യായമായ നികുതി വര്‍ധനവ് പിന്‍വലിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. സ്പെന്‍സര്‍ ജങ്ഷനില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച് ജിഎസ്ടി ഭവന് മുന്നില്‍ സമാപിക്കും. വിവിധ രാഷ്ട്രീയ വ്യാപാര സംഘടനാ നേതാക്കള്‍ പങ്കെടുക്കും. കെടിജിഎ ജില്ലാ പ്രസിഡന്റ് ഇഖ്ബാല്‍ പൂജ, ജനറല്‍ സെക്രടറി ശാകിര്‍ ഫിസ, ട്രെഷറര്‍ ശാനി മനാഫ്, വൈസ് പ്രസിഡന്റ് അര്‍ശാദ് കോക്ടെയില്‍, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി യഹിയഖാന്‍ റോജ, മറ്റു കെടിജിഎ ജില്ലാ – മേഖലാ നേതാക്കള്‍ നേതൃത്വം നല്‍കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...

ഇറാൻ സംഘർഷം : പസഫിക്കിലെ കാവൽ കുറച്ച് അമേരിക്ക

0
വാഷിങ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷം ശക്തമായതോടെ പസഫിക് മേഖലയിലെ തങ്ങളുടെ...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...