പെരുന്തേനരുവിയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി തീരത്തുകൂടി പ്രകൃതി സൗന്ദര്യം ആസ്വദിച്ചു നടക്കാം

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുന്തേനരുവിയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി തീരത്തൂകൂടി പ്രകൃതി സൗന്ദര്യം ആസ്വദിച്ചു നടക്കാം. വെള്ളച്ചാട്ടത്തിന് സമീപത്തെ വലിയ പാറക്കെട്ടില്‍ നിന്നും നദീ തീരത്തേക്കിറങ്ങാനുള്ള  റാംമ്പ് നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി.

ഇരുമ്പു കേഡറുപയോഗിച്ച് കൂറ്റന്‍ തൂണുകള്‍ നാട്ടി ഇരുമ്പു ഷീറ്റില്‍ പടികളുണ്ടാക്കിയാണ് റാംമ്പ് നിര്‍മ്മിക്കുന്നത്. അരുവിക്കു താഴെ നദീ മധ്യത്തിലെ തുരുത്തു വരെ മുമ്പ്  നടപ്പാത പണിതിരുന്നു. ഇത് ഇന്റര്‍ ലോക്ക് വിരിച്ച് സുന്ദരമാക്കിയിരുന്നു. ഇരിക്കാന്‍ ചാരു ബെഞ്ചുകളും വെളിച്ചത്തിനായി വൈദ്യുത വിളക്കുകളും സ്ഥാപിക്കുന്നതിനു മുമ്പ് 2018ലെ മഹാപ്രളയമെത്തി. അതോടെ കല്ലും മണ്ണും അടിഞ്ഞ് നടപ്പാത ഉപയോഗ ശ്യൂന്യമായി. റാംമ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് നടപ്പാതയും മനോഹരമാക്കും. റാംമ്പ് ഇല്ലാത്തതിനാല്‍ അരുവിയിലെത്തുന്നവര്‍ക്ക് നടപ്പാതയും തുരുത്തും സന്ദര്‍ശിക്കുവാന്‍ കഴിയില്ലായിരുന്നു.

ഇപ്പോള്‍ പെരുന്തേനരുവിയിലെ കോട്ടേജുകളും അമിനിറ്റി സെന്‍ററും ടൂറിസത്തിനായി തുറന്നു കൊടുത്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ മേഖലയിലെത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ ഉണര്‍വുണ്ടാകുന്ന നടപടികളാണ് നദീ തീരത്തുകൂടിയുള്ള  സഞ്ചാരം. മഹാ പ്രളയത്തില്‍ തകര്‍ന്ന പടിക്കെട്ടുകളും നിര്‍മ്മാണം മുടങ്ങിയ കുട്ടികളുടെ പാര്‍ക്കും ഉടന്‍ തന്നെ പുനരുദ്ധരിക്കും. സഞ്ചാരികളുടെ താമസത്തിനുള്ള ഡോര്‍മെറ്ററികളും സമ്മേളനങ്ങള്‍ നടത്തുവാനുള്ള ഹാളുകളും ഉള്‍പ്പെടെയുള്ള കെട്ടിടമാണ് ഉദ്ഘാടനം നടത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷെഹനയുടെ മരണം ആത്മഹത്യ ; ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയേക്കും

0
പത്തനംതിട്ട : അടൂർ കോട്ടമുകൾ സ്വദേശി ഷെഹനയുടെ മരണം ആത്മഹത്യ എന്ന്...

എഴുതിയില്ലെന്ന് ആരോപണം ; ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചതായി പരാതി

0
തിരുവനന്തപുരം : ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക ചൂരല്‍...

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു ; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

0
കോഴിക്കോട്: ഒമ്പതുവയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത് ചികിത്സാപ്പിഴവിനെ തുടര്‍ന്നെന്ന് പരാതി. കൊയിലാണ്ടി...

വിയറ്റ്നാം ബോട്ട് അപകടം : മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്

0
കൊല്ലം: വിയറ്റ്‌നാമിൽ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്,...