തിരുവനന്തപുരത്തുനിന്നും വാഗമണ്ണിന് പോയവരെ ഗൂഗിള്‍ മാപ്പ് അത്തിക്കയം റോഡില്‍ എത്തിച്ചു ; പരിചയമില്ലാത്ത റോഡില്‍ വാഹനം തലകീഴായി മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

റാന്നി : വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത കാര്‍ തലകീഴായ് മറിഞ്ഞു. യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു. വെച്ചൂച്ചിറ അത്തിക്കയം റോഡിലാണ് അപകടം നടന്നത്. തിരുവനന്തപുരം സ്വദേശികളായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ഓടിക്കൂടിയ നാട്ടുകാരും വെച്ചൂച്ചിറ പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

കൂത്താട്ടുകുളത്തിന് സമീപം പുറമറ്റം പടിയില്‍  രാവിലെ പത്തുമണിക്കായിരുന്നു  അപകടം. തിരുവനന്തപുരത്തു നിന്നും വാഗമണിനു പോയവരാണ് അപകടത്തില്‍ പെട്ടത്. ഗൂഗിള്‍മാപ്പ് നോക്കിയാണ് ഇവര്‍ ഈ റൂട്ടിലെത്തിയത്. ഈ റോഡ് ഉന്നതനിലവാരത്തിലാക്കിയതോടെ അപകട പരമ്പരയേറുകയാണ്. പുറം നാടുകളില്‍ നിന്നെത്തുന്നവര്‍ക്ക് കയറ്റവും കൊടും വളവുകളുമുള്ള റോഡിലെ അപകട സാധ്യതയുള്ള മേഖലകള്‍ തിരിച്ചറിയാന്‍ പറ്റാതാകുന്നതും അമിത വേഗതയുമാണ് അപകടമുണ്ടാകാനുള്ള  പ്രധാന കാരണം. സ്ഥിരം ടിപ്പര്‍ ലോറികള്‍ അപകടം ഉണ്ടാക്കുന്ന ഈ മേഖലയില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും ശ്രദ്ധിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് അധികൃതര്‍ ചെവികൊടുക്കാറില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...