പേരുവാലി കുടിവെള്ള പദ്ധതി തയ്യാറാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ ഒറ്റപെട്ടുകിടക്കുന്ന മണ്ണീറ, എലിമുള്ളുംപ്ലാക്കൽ തുടങ്ങിയ വാർഡുകളിൽ കുടിവെള്ളം എത്തിക്കുന്നതിനായി പേരുവാലിയിൽ കുടിവെള്ള പദ്ധതി നടപ്പാക്കുമെന്ന് തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. രണ്ട് വാർഡുകളിലായി ഏകദേശം ആയിരം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്നതാണ് പദ്ധതി.

11.57 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. കല്ലാറിന്റെ തീരത്ത് പേരുവാലി തട്ടാത്തി കയം കേന്ദ്രീകരിച്ചാണ് കിണറും പമ്പ് ഹൗസും സ്ഥാപിക്കുന്നത്. മണ്ണീറ തലമാനം, എലിമുള്ളുംപ്ലാക്കൽ എന്നിവടങ്ങൾ കേന്ദ്രീകരിച്ച് രണ്ട് വാട്ടർ ടാങ്കുകളും നിർമ്മിക്കും. ഇതിനോടൊപ്പം ബൂസ്റ്റർ പമ്പുകളും സ്ഥാപിക്കും. 2021 – 22 വാർഷിക പദ്ധതിയിൽ തണ്ണിത്തോട് പഞ്ചായത്ത് ആദ്യ ഘട്ടമായി 1,44,66,608 രൂപ ജല അഥോറിറ്റിയിലേക്ക് നൽകിയിരുന്നു.

ഏകദേശം ആറുകോടി രൂപ തൃതല പഞ്ചായത്തിൽ നിന്നും എം എൽ എ, എം പി ഫണ്ടിൽ നിന്നും ബാക്കി തുക ജലജീവൻ പദ്ധതിയിൽ നിന്നും കണ്ടെത്തിയുമാണ് പദ്ധതി പൂർത്തിയാക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ കുട്ടപ്പൻ, വൈസ് പ്രസിഡന്റ് രശ്മി, ഗ്രാമ പഞ്ചായത്ത് അംഗം ഷാജി കെ സാമൂവേൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...