ഗൂഡല്ലൂര്‍ : വളര്‍ത്തു തത്ത പറന്നുപോയ വിഷമത്തില്‍ പത്ത് വയസുകാരി വിഷം കുടിച്ച് ആത്മഹത്യ ചെയ്തു. ഗൂഡല്ലുര്‍ നഗരസഭ പരിധിയിലെ ഓവേലി റോഡിലെ സര്‍ക്കാര്‍ സ്കൂളിന് സമീപം താമസിക്കുന്ന കോണ്ട്രാക്ടര്‍ രാമസ്വാമിയുടെ മകള്‍ സുജിത്രയാണ് വിഷം കഴിച്ച് മരിച്ചത്.
ഇവരുടെ വീട്ടില്‍ വളര്‍ത്തുന്ന തത്തയെ ശനിയാഴ്ച രാവിലെ മുതല്‍ വീട്ടില്‍ നിന്നും കാണാതായി. വൈകുന്നേരം വരെ അന്വേഷിച്ചെങ്കിലും തത്തയെ കണ്ടെത്താനായില്ല. തത്ത പോയ വിഷമത്തില്‍ ശനിയാഴ്ച വൈകുന്നേരം വീട്ടില്‍ വെച്ച് കുട്ടി വിഷം കൂടിക്കുകയായിരുന്നു. ഉടന്‍തന്നെ ഗൂഡല്ലര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സിച്ചെങ്കിലും കുട്ടി തിങ്കളാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. ഗൂഡല്ലുരിലെ സ്വകാര്യ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സുജിത്ര.