വീട്ടിലെ പ്രസവത്തിനെതിരെ ഹർജി : സർക്കാരിന്റെ വിശദീകരണം തേടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് വീട്ടിൽ പ്രസവം നടത്തുന്നത് ഒഴിവാക്കി ആശുപത്രികളിൽ സുരക്ഷിത പ്രസവം ഉറപ്പു വരുത്തണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. മലപ്പുറം താനൂർ സ്വദേശിയും ആരോഗ്യവകുപ്പിലെ മെഡിക്കൽ ഓഫിസറുമായ ഡോ.കെ. പ്രതിഭയുടെ ഹർജിയാണു ജസ്റ്റിസ് എസ്.ഈശ്വരൻ പരിഗണിച്ചത്. ഹർജി ജനുവരി 20 ന് വീണ്ടും പരിഗണിക്കും. വീടുകളിൽ പ്രസവം നടത്തുന്നതു മൂലം അമ്മയ്ക്കും കുഞ്ഞിനും അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഹർജിക്കാരി സർക്കാരിനു നിവേദനം നൽകിയിരുന്നു. വീടുകളിലും ആരോഗ്യ കേന്ദ്രങ്ങൾ അല്ലാത്ത രഹസ്യ കേന്ദ്രങ്ങളിലും പ്രസവിക്കുന്നത് പൂർണമായി ഒഴിവാക്കാൻ ആവശ്യമായ ബോധവൽക്കരണം തദ്ദേശ സ്‌ഥാപനങ്ങൾ മുഖേന നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.

വീട്ടിലെ പ്രസവങ്ങൾ തടയാൻ കൃത്യമായ വകുപ്പുകളില്ലെന്നു ഹർജിക്കാരി നിവേദനത്തിൽ അറിയിച്ചിരുന്നു. പ്രസവം വീട്ടിൽ നടത്തുന്നതിനാൽ അമ്മയും കുഞ്ഞു മരിക്കുന്നതും ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ എത്തുന്നതുമായ സംഭവങ്ങളുണ്ടാകുന്നുണ്ട്. ജനന സർട്ടിഫിക്കറ്റിൽ പ്രസവം നടന്ന സ്‌ഥലം വീട് എന്ന് കാ ണിക്കാൻ സൗകര്യമുള്ളത് ചിലർ മുതലെടുക്കുന്നു. ഇക്കാര്യത്തിൽ ഉചിതമായ നിർദേശം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടാണു ഹർജിക്കാരി കഴിഞ്ഞ വർഷം സർക്കാരിന് നിവേദനം നൽകിയത്. ഇതിൽ തീരുമാനമെടുക്കാൻ നിർദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...