നീറ്റ് പുനപരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നീറ്റ് പുനപരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഡോ.മംഗള കോഹ്ലി ആണ് ഹര്‍ജി സമര്‍പ്പിച്ചത്. ചിലയിടങ്ങളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി മുന്‍ പരീക്ഷ റദ്ദാക്കിയത് നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ വാദം. അതിനിടെ പുനപരീക്ഷ ഒരുമാസം കൂടിനീട്ടണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ വഴി എന്‍ടിഎക്ക് നിവേദനം നല്‍കി. മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്. ഏകദേശം 24 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് മെയ് മൂന്നിന് നടന്ന നീറ്റ് പരീഷ എഴുതിയത്. പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ക്രമക്കേടുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

2026 നീറ്റ് പരീക്ഷയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നെന്ന ആരോപണത്തില്‍ രാജസ്ഥാന്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പാണ് അന്വേഷണം നടത്തിയത്. പരീക്ഷക്ക് മുമ്പ് പുറത്ത് വന്ന ചോദ്യപേപ്പറിലെ 120 ചോദ്യങ്ങള്‍ അതേപോലെ ആവര്‍ത്തിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പാലത്തിൽ നിന്ന് പമ്പാ നദിയിൽ ചാടിയ ആളെ കണ്ടെത്താനായില്ല : തെരച്ചിൽ തുടരുന്നു

0
റാന്നി : റാന്നി പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടിയ ആൾക്കായി പോലീസും...

മല്ലപ്പള്ളി 863 ആം നമ്പർ എസ്.എൻ.ഡി.പി. ശാഖ ഗുരുദേവ ക്ഷേത്രത്തിൽ ചതയദിന സമ്മേളനം നടന്നു

0
മല്ലപ്പള്ളി : 172 മത് ഗുരുദേവജയന്തിയോടനുബന്ധിച്ച് മല്ലപ്പള്ളി 863 ആം നമ്പർ...

അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ വിറ്റത് 70,000 രൂപയ്ക്ക് ; യുവതി അറസ്റ്റിൽ

0
മാലേഗാവ്: അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ 70,000 രൂപയ്ക്ക്...

പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ നിന്നും ‘ഫെയിൽ’ എന്ന വാക്ക് ഒഴിവാക്കാൻ ഒരുങ്ങി ബിഹാർ...

0
പട്‌ന: പത്തിലെയും പന്ത്രണ്ടിലെയും ബോർഡ് പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ...