വിദ്യാർഥികൾക്ക് സൗജന്യ യാത്രയുമായി സ്വകാര്യ ബസ് ഉടമ

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ: കെഎസ്ആർടിസി ബസ്സുകളിൽ വനിതകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിന് പിന്നാലെ, സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ യാത്ര ഒരുക്കി ഒരു ബസ് ഉടമ. പൂത്തോട്ട – കലൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെ പി എം ട്രാവൽസാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്. തന്‍റെ ഉടമസ്ഥതയിലുള്ള ഏഴ് ബസുകളിൽ ഒന്നിലാണ് പ്രത്യേകം സ്റ്റിക്കർ പതിപ്പിച്ച് വിദ്യാർഥികൾക്ക് സൗജന്യ യാത്ര ഒരുക്കിയിരിക്കുന്നതെന്ന് ബസ് ഉടമയും മർച്ചന്റ് നേവി ക്യാപ്റ്റനുമായ കെ പി പങ്കജാക്ഷൻ പറഞ്ഞു. പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് പരിഗണനയുള്ളത്. പ്രതിദിനം 250ൽ അധികം വിദ്യാർത്ഥികളാണ് ഈ ബസിൽ യാത്ര ചെയ്യാറെന്ന് അദ്ദേഹം പറഞ്ഞു.

തീരുമാനത്തിനെതിരെ എതിർപ്പുകൾ ഉണ്ടായേക്കാമെങ്കിലും വിദ്യാർഥികൾക്കുള്ള സൗജന്യ യാത്ര തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ രീതി മറ്റ് ബസുകളിലേക്കും വ്യാപിപ്പിക്കണമോയെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്രാ പദ്ധതിയിൽ നിന്ന് വിദ്യാർഥികളെ ഒഴിവാക്കിയത് തെറ്റായ തീരുമാനമാണെന്ന് ചൂണ്ടിക്കാണിച്ച പങ്കജാക്ഷൻ, ഇതിലൂടെ സർക്കാരിന് വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാകട്ടെയെന്നും അഭിപ്രായപ്പെട്ടു. പൂത്തോട്ടയിൽ നിന്ന് ഇന്ന് രാവിലെ ആരംഭിച്ച ട്രിപ്പ്‌ മുതൽ സ്കൂൾ വിദ്യാർഥികൾ ഈ ബസിൽ സൗജന്യ യാത്ര തുടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...

കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് മമത ബാനർജിക്കെതികെ കേസ്

0
കൊല്‍ക്കത്ത: കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ്...