കുറിഞ്ഞി പള്ളി തര്‍ക്കം ; ഹര്‍ജി സുപ്രീം കോടതി ഫെബ്രുവരിയില്‍ പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കുറിഞ്ഞി പള്ളിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഓർത്തോഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി ഫെബ്രുവരിയിലേക്ക് മാറ്റി. തർക്കം പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ച നടക്കുകയാണെന്നും യാക്കോബായ സഭ സുപ്രീംകോടതിയെ അറിയിച്ചു. ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷം നവംബർ നാലിനായിരുന്നു മധ്യസ്ഥ ചർച്ച നടന്നത്.

തുടർ ചർച്ചകൾ നടത്താൻ തീരുമാനിച്ചാണ് അന്ന് പിരിഞ്ഞത്. അതിനാൽ ചർച്ചയുടെ പുരോഗതി അറിയിക്കാൻ ആറ് ആഴ്ചത്തെ സമയം കൂടി വേണമെന്ന് യാക്കോബായ സഭ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതായി ഓർത്തഡോക്സ് സഭയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.

ചർച്ചയിൽ പുരോഗതി ഇല്ലെങ്കിൽ ഫെബ്രുവരിയിൽ കേസ് വിശദമായി വാദംകേട്ട് തീർപ്പാക്കുമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. യാക്കോബായ സഭയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി ഗിരി, അഭിഭാഷകൻ അഡോൾഫ് മാത്യു എന്നിവർ ഹാജരായി. ഓർത്തോഡോക്സ് സഭയ്ക്കുവേണ്ടി സീനിയർ അഭിഭാഷകൻ കെ വി വിശ്വനാഥൻ, അഭിഭാഷകരായ ഇ എം എസ് അനാം, പി എസ് സുധീർ എന്നിവർ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനങ്ങളിലെ മോഡിഫിക്കേൻ ; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും

0
കൊച്ചി : വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. നിയമലംഘനത്തിന്...

മ്യൂസിയം സ്റ്റേഷൻ വിവാദം : പ്രതികൾക്ക് വസ്ത്രം വാങ്ങിനൽകിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ...

0
തിരുവനന്തപുരം:  മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ...

സമ്മതമില്ലാതെ വിവാഹം നടത്തി ; മാനസിക വിഷമത്തെ തുടർന്ന് ഒന്നിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കൂട്ടുകാരികളിൽ...

0
ലക്നൗ : ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ കടുത്ത മാനസിക വിഷമങ്ങളെത്തുടർന്ന് ഒന്നിച്ചു...

പി.എസ്.സി. ബിരുദതല പ്രാഥമികപരീക്ഷ പൂർത്തിയായിട്ട് രണ്ടരമാസം ; ഫലപ്രഖ്യാപനം വൈകുന്നതായി ആരോപണം

0
തൃശ്ശൂർ : പരീക്ഷ കഴിഞ്ഞ് മൂന്നുമാസമാകാറായിട്ടും കേരള പി.എസ്.സി.യുടെ ബിരുദതല പ്രാഥമിക...