ബൈക്ക് യാത്രക്കാരെ സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ മോഷ്ടാക്കള്‍ ; പിടിച്ച് അഴിക്കുള്ളിലാക്കി

For full experience, Download our mobile application:
Get it on Google Play

നാഗര്‍കോവില്‍ : വാഹനപരിശേധന നടത്തുന്നതിനിടയില്‍ ബൈക്ക് യാത്രക്കാരെ സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ മോഷ്ടാക്കള്‍ പിടിച്ച് അഴിക്കുള്ളിലാക്കി. കന്യാകുമാരി ജില്ലയില്‍ വിവിധ മോഷണക്കേസുകളിലെ പ്രതികളായ രണ്ടുപേരെ സ്‌പെഷ്യല്‍ ടീം പോലീസ് അറസ്റ്റുചെയ്‌തു. കുലശേഖരം അണ്ണാനഗര്‍ സ്വദേശി എഡ്‌വിന്‍ സെല്‍വം (50), കേശവന്‍പുത്തൂര്‍ സ്വദേശി ജസ്റ്റിന്‍ രാജ് (42) എന്നിവരാണ് പിടിയിലായത്. സ്‌പെഷ്യല്‍ ടീം എസ്.ഐ മുത്തുക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റുചെയ്‌തത്.

ഇവര്‍ കന്യാകുമാരി ജില്ലയിലെ തിരുവട്ടാര്‍, അഞ്ചുഗ്രാമം, മാര്‍ത്താണ്ഡം, കുലശേഖരം സ്റ്റേഷന്‍ പരിധികളിലായി നിരവധി കടകളില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ആറ്റൂരിന് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് സംഭവം. ബൈക്കില്‍ പോകുമ്പോള്‍ സംശയം തോന്നി ചോദ്യംചെയ്‌തപ്പോഴാണ് ഇവരെ തിരിച്ചറിഞ്ഞത്. പ്രതികളെ റിമാന്‍ഡ് ചെയ്‌തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം : സ്പോൺസറുടെ അക്കൗണ്ടിലെത്തിയത് കോടികൾ ; ജിഎസ്ടി നോട്ടീസ് നൽകും

0
തിരുവനന്തപുരം : ഫുട്ബോൾ താരം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി...

22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണ് 3 കഷ്ണങ്ങളായി തെറിച്ചു ; 2...

0
മുംബൈ: മുംബൈയിൽ ഗണേശോത്സവ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഗണപതി വിഗ്രഹം താഴേക്ക് വീണ്...

‘മേയര്‍ കെയര്‍ പദ്ധതി’ യുടെ പേരില്‍ വന്‍ തട്ടിപ്പ് ; തിരുവനന്തപുരം കോര്‍പറേഷനെതിരെ അഴിമതി...

0
തിരുവനന്തപുരം : കോര്‍പ്പറേഷനെതിരെ അഴിമതി ആരോപണവുമായി എല്‍ഡിഎഫ്. മേയര്‍ കെയര്‍ പദ്ധതിയുടെ...

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ് : വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടി ;...

0
കൊച്ചി : സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ്...