Monday, July 1, 2024 3:34 pm

പെട്രോള്‍ പമ്പിലെ കവര്‍ച്ച ; പ്രതികളെ ജീവനക്കാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഒരു തവണ പയറ്റി വിജയിച്ച തന്ത്രം വീണ്ടും പരീക്ഷിക്കാനെത്തിയ മോഷ്ടാക്കള്‍ കൈയോടെ പിടിയിലായി. അഞ്ചാലുംമൂട് ജംഗ്ഷനിലെ ഇന്ത്യന്‍ ഓയില്‍ പമ്പിലെ മേശയില്‍ നിന്ന് പണം കവരാനെത്തിയ സംഘമാണ് പിടിയിലായത്. ആലപ്പുഴ കാഞ്ഞിരംചിറമുറി തെക്കനാര്യനാട്, കനാല്‍ വാര്‍ഡില്‍ ബംഗ്ലാവ് പറമ്പില്‍ ഷെരീഫ് (60), മണ്ണാഞ്ചേരി കണ്ണന്തറ വെളിയില്‍ വീട്ടില്‍ മുഹമ്മദ് ഇക്ബാല്‍ (60), കോട്ടയം ചങ്ങനാശേരി വാഴപ്പള്ളി ചാമപറമ്പില്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫ് (74) എന്നിവരാണ് പിടിയിലായത്.

മേയ് 7ന് രാവിലെ 11ന് കുപ്പിയുമായി പെട്രോള്‍ വാങ്ങാനെന്ന വ്യാജേന മൂവര്‍ സംഘം പമ്പിലെത്തിയിരുന്നു. സംഘത്തിലെ ഒരാള്‍ കുപ്പിയില്‍ പെട്രോള്‍ വാങ്ങുകയും മറ്റ് രണ്ടുപേര്‍ ഈ സമയം പമ്പിന്റെ ഐലന്റിലുള്ള മേശയില്‍ സൂക്ഷിച്ചിരുന്ന 43525 രൂപ മോഷ്ടിക്കുകയും ചെയ്തു. ഇതേ സംഘം ശനിയാഴ്ച വൈകിട്ട് വീണ്ടുമെത്തി. പമ്പ് ജീവനക്കാര്‍ സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളുടെ മുഖം മനസില്‍ സൂക്ഷിച്ചിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട പമ്പിലെ മാനേജരും ജീവനക്കാരും സംഘത്തെ തടഞ്ഞുവച്ച്‌ അ‌ഞ്ചാലുംമൂട് പോലീസിന് കൈമാറുകയായിരുന്നു. അഞ്ചാലുംമൂട് എസ്ഐ റഹീമിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ അബ്ദുല്‍ ഹക്കീം, രാജേന്ദ്രന്‍പിള്ള, ജയചന്ദ്രന്‍, പ്രദീപ്,​ എസ്.സി.പി.ഒ ബിജു, നജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത. ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക്...

സിപിഎമ്മിന്‍റെ തെറ്റുതിരുത്തല്‍രേഖ വെറും ജലരേഖ ; അഴിമതിയില്‍ മുഴുകാനുള്ള മറയെന്ന് കെ സുധാകരന്‍

0
തിരുവനന്തപുരം: സിപിഎമ്മിന്‍റെ തെറ്റുതിരുത്തല്‍ രേഖകള്‍ ജലരേഖകളാണെന്നും അവയെല്ലാം ചവറ്റു കുട്ടയിലിട്ട് അടിമുടി...

എസ്.എന്‍.ഡി.പി 4677നമ്പര്‍ കുമ്മണ്ണൂർ ശാഖയിലെ വാർഷിക പൊതുയോഗം നടന്നു

0
കോന്നി : എസ്.എന്‍.ഡി.പി 4677നമ്പര്‍ കുമ്മണ്ണൂർ ശാഖയിലെ വാർഷിക പൊതുയോഗം യൂണിയൻ...

പുതിയ ക്രിമിനൽ നിയമം ഇരകൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കുമെന്ന് അമിത് ഷാ സഭയിൽ

0
ന്യൂ ഡല്‍ഹി : പുതിയ ക്രിമിനൽ നിയമങ്ങളിലൂടെ വേഗത്തിൽ നീതി നടപ്പാക്കുമെന്ന്...