യുവാവിനെ കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ ഭാര്യയും അമ്മായിയമ്മയും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മൊഹാലി : പഞ്ചാബിലെ മൊഹാലിയില്‍ യുവാവിനെ കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ ഭാര്യയും അമ്മായിയമ്മയും അറസ്റ്റില്‍. 30കാരനായ ഗുര്‍ദീപ് സിംഗാണ് കൊല്ലപ്പെട്ടത്. ഗുര്‍ദീപിന്റെ ഭാര്യ പ്രീതി കൗറും ഇവരുടെ അമ്മ ഷിന്ദര്‍ കൗറുമാണ് അറസ്റ്റിലായത്. മതപരമായ ചടങ്ങുകള്‍ നടത്താനെന്ന വ്യാജേന കൊണ്ടുപോയ ശേഷം ഗുര്‍ദീപിനെ ഇരുവരും ചേര്‍ന്ന് കനാലിലേയ്ക്ക് തള്ളിയിടുകയായിരുന്നു.

ഗുര്‍ദീപുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മാസങ്ങളായി സ്വന്തം വീട്ടില്‍ കഴിഞ്ഞിരുന്ന പ്രീതി രണ്ടാഴ്ച മുമ്പാണ് തിരിച്ചെത്തിയത്. കനാലില്‍ ഇറങ്ങുന്നതിനിടെ ഗുര്‍ദീപ് കാല്‍ വഴുതി വീണതെന്നാണ് പ്രീതി പോലീസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍ തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലില്‍ കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയായിരുന്നു. പുറത്തുപോകുന്നതോ നല്ല വസ്ത്രം ധരിക്കുന്നതോ ഭര്‍ത്താവിന് ഇഷ്ടമല്ലായിരുന്നുവെന്നും എപ്പോഴും സംശയമായിരുന്നുവെന്നും പ്രീതി പോലീസിനോട് വ്യക്തമാക്കി. 2017ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് വയസുള്ള ഒരു മകനുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നവീൻ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട നടപടിയെ പത്തനംതിട്ട ഡി.സി.സി സ്വാഗതം ചെയ്തു

0
പത്തനംതിട്ട : കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ...

മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം

0
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ...

ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ....

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടു പോകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിൽ തീരുമാനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടു പോകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിൽ...