പെട്രോള്‍ പമ്പിലെ കവര്‍ച്ച ; പ്രതികളെ ജീവനക്കാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഒരു തവണ പയറ്റി വിജയിച്ച തന്ത്രം വീണ്ടും പരീക്ഷിക്കാനെത്തിയ മോഷ്ടാക്കള്‍ കൈയോടെ പിടിയിലായി. അഞ്ചാലുംമൂട് ജംഗ്ഷനിലെ ഇന്ത്യന്‍ ഓയില്‍ പമ്പിലെ മേശയില്‍ നിന്ന് പണം കവരാനെത്തിയ സംഘമാണ് പിടിയിലായത്. ആലപ്പുഴ കാഞ്ഞിരംചിറമുറി തെക്കനാര്യനാട്, കനാല്‍ വാര്‍ഡില്‍ ബംഗ്ലാവ് പറമ്പില്‍ ഷെരീഫ് (60), മണ്ണാഞ്ചേരി കണ്ണന്തറ വെളിയില്‍ വീട്ടില്‍ മുഹമ്മദ് ഇക്ബാല്‍ (60), കോട്ടയം ചങ്ങനാശേരി വാഴപ്പള്ളി ചാമപറമ്പില്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫ് (74) എന്നിവരാണ് പിടിയിലായത്.

മേയ് 7ന് രാവിലെ 11ന് കുപ്പിയുമായി പെട്രോള്‍ വാങ്ങാനെന്ന വ്യാജേന മൂവര്‍ സംഘം പമ്പിലെത്തിയിരുന്നു. സംഘത്തിലെ ഒരാള്‍ കുപ്പിയില്‍ പെട്രോള്‍ വാങ്ങുകയും മറ്റ് രണ്ടുപേര്‍ ഈ സമയം പമ്പിന്റെ ഐലന്റിലുള്ള മേശയില്‍ സൂക്ഷിച്ചിരുന്ന 43525 രൂപ മോഷ്ടിക്കുകയും ചെയ്തു. ഇതേ സംഘം ശനിയാഴ്ച വൈകിട്ട് വീണ്ടുമെത്തി. പമ്പ് ജീവനക്കാര്‍ സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളുടെ മുഖം മനസില്‍ സൂക്ഷിച്ചിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട പമ്പിലെ മാനേജരും ജീവനക്കാരും സംഘത്തെ തടഞ്ഞുവച്ച്‌ അ‌ഞ്ചാലുംമൂട് പോലീസിന് കൈമാറുകയായിരുന്നു. അഞ്ചാലുംമൂട് എസ്ഐ റഹീമിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ അബ്ദുല്‍ ഹക്കീം, രാജേന്ദ്രന്‍പിള്ള, ജയചന്ദ്രന്‍, പ്രദീപ്,​ എസ്.സി.പി.ഒ ബിജു, നജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...

കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് ഇന്ന് മുതൽ

0
തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി...