പെ​ട്രോ​ള്‍ പ​മ്പില്‍ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ജീ​വ​ന​ക്കാ​ര​ന്‍റെ ബാ​ഗ് ത​ട്ടി​യെ​ടു​ത്ത് കടന്നു

For full experience, Download our mobile application:
Get it on Google Play

പ​യ്യോ​ളി : പെ​ട്രോ​ള്‍ പ​മ്പില്‍ ഡീ​സ​ല്‍ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ജീ​വ​ന​ക്കാ​ര​ന്‍റെ ബാ​ഗ് ത​ട്ടി​യെ​ടു​ത്ത് 55,000 രൂ​പ​യോ​ളം ക​വ​ര്‍​ന്നു. രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ തി​ക്കോ​ടി ദേ​ശീ​യ​പാ​ത​യോ​ര​ത്തെ പെ​ട്രോ​ള്‍ പ​മ്പി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ബോ​ട്ടി​ലു​മാ​യി പ​മ്പി​ലെ​ത്തി​യ സം​ഘം 80 രൂ​പ​ക്ക് ഡീ​സ​ല്‍ ത​രാ​ന്‍ ജീ​വ​ന​ക്കാ​ര​നാ​യ ബം​ഗാ​ള്‍ സ്വ​ദേ​ശി മ​ന്‍​ജൂ​ജ് മൊ​ണ്ട​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബോ​ട്ടി​ല്‍ വാ​ങ്ങി ഡീ​സ​ല്‍ എ​ടു​ക്കാ​നാ​യി തി​രി​ഞ്ഞു നി​ല്‍​ക്ക​വെ മ​ന്‍​ജൂ​ജി​ന്‍റെ ക​ക്ഷ​ത്തു​ണ്ടാ​യി​രു​ന്ന പ​ണ​മ​ട​ങ്ങി​യ ബാ​ഗ് നി​മി​ഷ​നേ​രം കൊ​ണ്ട് ത​ട്ടി​പ്പ​റി​ച്ച്‌ ക​വ​ര്‍​ച്ച സം​ഘം ബൈ​ക്കി​ല്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. മോ​ഷ​ണ​സം​ഘ​ത്തെ പി​ന്തു​ട​ര്‍​ന്ന് റോ​ഡ് വ​രെ ജീ​വ​ന​ക്കാ​ര​ന്‍ ഓ​ടി​യെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല. കൊ​യി​ലാ​ണ്ടി ഭാ​ഗ​ത്തു​നി​ന്ന് എ​ത്തി​യ ബൈ​ക്ക് പ​യ്യോ​ളി ഭാ​ഗ​ത്തേ​ക്കാ​ണ് പോ​യ​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ്ഥാ​പ​ന​ത്തി​ലെ സി.​സി ടി.​വി കാ​മ​റ​ക​ളി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. പ​യ്യോ​ളി പോലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...