ഇന്ധന വിലവര്‍ധനവിനെതിരെ അസംഘടിത തൊഴിലാളി കോൺഗ്രസിന്റെ പ്രതിക്ഷേധ സമരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ധനവില വർദ്ധനവിനെതിരെയും പാചകവാതക സബ്സിഡി വിതരണം നിർത്തലാക്കിയതിനെതിരെയും വേറിട്ട പ്രതിഷേധവുമായി പത്തനംതിട്ട ജില്ല അസംഘടിത തൊഴിലാളി കോൺഗ്രസ്. പാളയിൽ യാത്രചെയ്തും, ഉന്ത് വണ്ടി തള്ളിയും, വാഹനം കെട്ടി വലിച്ചും, ഗ്യാസ് സിലണ്ടർ ചുമന്നും, സൈക്കിൾ ചവിട്ടിയും നടത്തിയ പ്രതിഷേധം ജനശ്രദ്ധയാകര്‍ഷിച്ചു.

പാളയിൽ യാത്രചെയ്താണ് കേന്ദ്ര സർക്കാരിനോടുള്ള പ്രതിഷേധം ഇവർ വ്യക്തമാക്കിയത്. വാഹനമോടിക്കുന്നവരെ മാത്രമല്ല, സാധാരണക്കാരെക്കൂടെ ബാധിക്കുന്ന ഇന്ധനവിലയിലുണ്ടാകുന്ന വലിയ വ്യതിയാനം സാമൂഹിക അന്തരീക്ഷത്തിൽ അസമത്വം സൃഷ്ടിക്കുമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡന്റ്  ജിതിൻ രാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം ജിബിൻ ചിറക്കടവിൽ, ഫിനോ ഡിജോ എബ്രഹാം, ആൽവിൻ വർഗീസ്, മുഹമ്മദ് സുഹൈൽ റ്റി റ്റി , ജോയൽ ഷാജി, അനസ് അസ്ഹർ, മുഹമ്മദ് റോഷൻ, ഷൈജു വലംഞ്ചുഴി, ജസ്റ്റിൻ തോമസ് മാത്യൂ എന്നിവർ സമരത്തിന്‌ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...