ഇന്ധനവില വര്‍ദ്ധനവ് കോര്‍പ്പറേറ്റുകളെ സഹായിക്കുവാന്‍ : ബാബു ജോര്‍ജ്ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ  വില കുറഞ്ഞു നില്‍ക്കുമ്പോഴും രാജ്യത്ത് പ്രെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അടിക്കടി വര്‍ദ്ധിപ്പിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാരിന്റെ  നടപടി റിലയന്‍സ് ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് മുതലാളിമാരെ സഹായിക്കുന്നതിനും തൃപ്തിപ്പെടുത്തുന്നതിനുമാണെന്ന് ഡി.സി.സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ് പറഞ്ഞു. ഇന്ധന വിലവര്‍ദ്ധനവിനെതിരെ തണ്ണിത്തോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറ്റാറില്‍ സംഘടിപ്പിച്ച ചക്രമുരുട്ടി സമരവും പ്രതിഷേധ ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാരും കേരളത്തില്‍ പിണറായി സര്‍ക്കാരും ജനങ്ങളുടെ ജീവിതം ഒരിക്കലുമില്ലാത്ത വിധം ദു:സഹമാക്കിയിരിക്കുകയാണെന്ന് ബാബു ജോര്‍ജ്ജ് പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ രാജ്യത്ത് ഉയര്‍ന്നുവന്നിരിക്കുന്ന പ്രതിഷേധം കോണ്‍ഗ്രസ് നേതൃത്വത്തില്‍ കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും ഇതിന്റെ  ഭാഗമായി ജൂണ്‍ 29 ന് രാജ്യവ്യാപകമായി സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളതായും ബാബു ജോര്‍ജ്ജ് പറഞ്ഞു.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് റോയിച്ചന്‍ എഴിക്കകത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ കെ.പി.എസ് നായര്‍, ജോണ്‍ മാത്യു, രവി കണ്ടത്തില്‍, എ. ബഷീര്‍, മോനിഷ് മുട്ടുമണ്ണില്‍, ഷമീര്‍ തടത്തില്‍, സി.വി ശാന്തകുമാര്‍, ബഷീര്‍ വെള്ളത്തറയല്‍, സജി കുളത്തുങ്കല്‍, സാം മാത്യു, സി.എം മോനച്ചന്‍, അഖില്‍ ഉദയന്‍, ജോര്‍ജ്ജി, ഷിനു മാത്യു, എം.ആര്‍ ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...